Breaking News

മരണശയ്യയിലെ ഭൂമി

മനുഷ്യൻ ഭൂമിക്ക് കടക്കാരൻ ആവുകയാണ് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട.

വരുമാനത്തേക്കാൾ ചെലവ് കൂടിയാൽ പിന്നെന്താണ് പറയേണ്ടത്?


സാമ്പത്തിക വിനിമയം പോലെ പ്രകൃതിയിലും ഉണ്ട് ഈ കടമെടുക്കലും പണയപ്പെടുത്തലും. കടലും പുഴയും കൃഷിഭൂമി ഉൾപ്പെടെ പ്രകൃതി വിഭവ ശേഷിയക്കും ഒരു പരിധിയുണ്ട്.


അതിലും കൂടുതൽ ഉപയോഗിച്ചാൽ നാമെല്ലാവരും കടക്കാരനാകും. ഭൂമിയുടെ വാർഷിക ബഡ്ജറ്റ് മൊത്തം ഉപയോഗിച്ച് തീർക്കാൻ 8 മാസം പോലും വേണ്ടി വരില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നത്തെ ഉപയോഗ രീതി തുടർന്നാൽ മനുഷ്യന് ജീവിക്കാൻ ഒന്നര ഭൂമിയിൽ അധികം വേണ്ടിവരും എന്നാണ് ഗ്ലോബൽ ഫുട്ട് പ്രിൻറ് ന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓർക്കുക അതൊരു ശരാശരി കണക്ക് മാത്രമാണ്.

പ്രകൃതിക്ക് കടക്കാരൻ ആകാതെ ജീവിക്കാൻ നമുക്ക് കഴിയണം.

അതിന് എന്താണ് വേണ്ടത്?



ഭൂമിയോട് ചെയ്യുന്ന ഈ ചൂഷണവും അത് മൂലം ഭൂമിക്ക് ഉണ്ടാകുന്ന അപ്രതീക്ഷിതമായിട്ടുള്ള മാറ്റവും എന്നതിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.




പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്ര ഗണങ്ങളിൽ ജീവൻറെ സാന്നിധ്യം കണ്ടെത്തിയ ഏക പ്രദേശമാണ് ഭൂമി.

പക്ഷികളും, മൃഗങ്ങളും ,പൂക്കളും ,പൂമ്പാറ്റകളും ,സൂക്ഷ്മജീവികളും ഇളവെയിലും മാരിവില്ലും ഉള്ള ഭൂമി. കാടും, കാട്ടാറുകളും, മല നിരകളും, താഴ്വാരങ്ങളും, ഉള്ള മനോഹരതീരം.

450 കോടി വർഷങ്ങൾക്ക് മുമ്പുണ്ടായ ഭൂമിയിൽ ഏകദേശം 390 കോടി വർഷങ്ങൾക്കു മുമ്പാണ് ജീവനുണ്ടായിരുന്നത് എന്ന് അനുമാനിക്കപ്പെടുന്നു.

നമ്മുടെ ഏറ്റവും പഴയ പൂർവികനായ ലൂക്കയിൽ( Last universal common Ancestor) നിന്ന് അന്ന് തുടങ്ങിയ പരിണാമം അനുരൂപനങ്ങളിലുടെ സസ്യ ജീവജാലങ്ങളുടെ ഒരു ശൃംഖലയായി മാറി ഈ ഭൂമിയിൽ എങ്ങും വ്യാപിക്കുകയും, ഭൂമിയെ തന്നെ മാറ്റിയെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു.


എന്നാൽ ഈ മനോഹരം ആയിട്ടുള്ള പ്രാപഞ്ചിക നാടകത്തിൻറെ രംഗങ്ങൾ മനുഷ്യൻറെ കടന്നു വരവോടുകൂടി പൊടുന്നനെ മാറാൻ തുടങ്ങി.

മനുഷ്യൻ ഭൂമിക്ക് ഒരേസമയം അനുഗ്രഹവും ശാപവും ആയി തീർന്നു.


ഒടുവിൽ, ഇന്ന് നമ്മളെയും ഭൂമിയേയും വിനാശത്തിന്റെ പടുകുഴിയുടെ വക്കിലെത്തിച്ചിരിക്കുന്നു.





നാം നേടിയ ശാസ്ത്രസാങ്കേതിക വ്യക്തികളും അറിവും മഹത്തായ ഒരു ആയുധവും ഉപകരണവുമാണ്. അത് ഉപയോഗിച്ച് മനുഷ്യന് ചെയ്യാൻ കഴിയാത്തതായി ലോകത്ത് ഒന്നും ഇല്ല എന്ന് പറഞ്ഞാൽ.! അത് അതിശയോക്തിയല്ല.

ജീവിതത്തിൻറെ നാനാതുറകളിൽ നമുക്ക് അത് കാണാൻ കഴിയും. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളിൽ മനുഷ്യന് ഇടപെട്ട് അതിനെ സ്വാധീനിക്കാം.

പ്രകൃതിയിൽ നിന്ന് അന്യം നിന്ന് പോയേക്കാവുന്ന അനേകം ജീവികളെ അതിൽ നിന്ന് രക്ഷപ്പെടുത്താം.

സ്വയം അന്വേഷിച്ചു കണ്ടുപിടിച്ചു വികസിപ്പിച്‌ സ്വായത്തമാക്കിയ അറിവുകൾ ഉപയോഗിച്ചു മനുഷ്യന് ഭൂമിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം, എങ്ങനെയും സഞ്ചരിക്കാം.

ഗ്രഹാന്തര യാത്ര വരെ ഇന്ന് ചെയ്യുന്നു. 

അത്രത്തോളം നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ചിരിക്കുന്നു.


എന്നാൽ അതേ കഴിവുകളുടെ തെറ്റായ ഉപയോഗമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നത്.




Let's take a look at the history







യുദ്ധവും അക്രമവും ജനങ്ങളെ മാത്രമല്ല പ്രകൃതിയേയും വൻതോതിൽ നശിപ്പിക്കുന്നുണ്ട്.


ബോംബ് വർഷത്തിൽ കൃഷിയിടങ്ങളും കാടുകളും തരിശായി മാറി.

1960-കളിൽ വിയറ്റ്നാമിലെ സ്വതന്ത്ര പോരാളികളായിരുന്നു കോങ്ങ് ഗറില്ലകളെ ഇല്ലാതാക്കാൻ 4350 km നീളമുള്ള mekong നദിയുടെ ഇരു വശമുള്ള കാടുകൾ അമേരിക്ക രാസവസ്തുക്കൾ  തളിച്ചാണ് നശിപ്പിച്ചത്.


പാമോയിൽ തോട്ടങ്ങളുടെ ദ്രുതഗതിയിലുള്ള വികാസം ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും ഉഷ്ണമേഖലാ മഴക്കാടുകൾ നശിപ്പിക്കാനും കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം വർദ്ധിപ്പിക്കാനും, വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കാനും ഇടയാക്കി.

ഇതുപോലെയുള്ള വ്യവസായികൾ കാടുകളെയും ഭൂമിയെയും അമിത ലാഭത്തിനായി ചൂഷണം ചെയ്യുകയാണ്.



ദിശതെറ്റിയ വികസനവും നാം സൃഷ്ടിക്കുന്ന  മാലിന്യങ്ങളും, അളവില്ലാത്ത തോതിൽ ഊറ്റിയെടുക്കുന്ന വെള്ളവും, ഭൂമിയേയും പ്രകൃതിയേയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു.


പ്രകൃതിക്കു മേലുള്ള കടന്നാക്രമണം വളരെ ആഴത്തിൽ ബാധിക്കുന്നത് ദരിദ്ര രാജ്യങ്ങളെയാണ്.

  


Let's go through some instances around us happening now




Africa


ലോകത്തിലെ ആദ്യത്തെ "കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ക്ഷാമം" അനുഭവിക്കുന്നതിന്റെ വക്കിലാണ് മഡഗാസ്കർ, ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, പതിനായിരക്കണക്കിന് ആളുകൾ ഇതിനകം നാല് വർഷത്തിന് ശേഷം, മഴയില്ലാതെ പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും അനുഭവിക്കുന്നു.


നാല് പതിറ്റാണ്ടിനിടയിലെ തന്നെ ഏറ്റവും വലിയ വരൾച്ചയാണ് മഡഗാസ്കർ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള കർഷക സമൂഹങ്ങളെ അത് താറുമാറാക്കി.


30,000 ആളുകൾ നിലവിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു  എന്നാണ് UN കണക്കാക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇത് കുത്തനെ ഉയരുമെന്ന് ആശങ്കയുമുണ്ട്.


ഇത് അഭൂതപൂർവമാണ്. 

 കടരണം,കാലാവസ്ഥ വ്യതിയാനത്തിന് സംഭാവന നൽകാൻ ഈ ആളുകൾ ഒന്നും ചെയ്തിട്ടില്ല. അവർ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നില്ല ... എന്നിട്ടും അവർ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാരം വഹിക്കുന്നു.


കൃഷിയും വരുമാനവും നഷ്ടപെട്ട  മദഗസകർ ലെ ജനത അവരുടെ ജീവൻ നിലനിർത്താൻ വെട്ടുകിളികളെ ഭക്ഷണമാക്കുന്നു.


മഡഗാസ്കർ ഇടയ്ക്കിടെ വരൾച്ച അനുഭവിക്കുന്നുണ്ടെങ്കിലും, എൽ നിനോ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം പലപ്പോഴും ബാധിക്കാറുണ്ടെങ്കിലും,    ആഗോളതലത്തിൽ ഇന്നത്തെ കാലാവസ്ഥയിലെ മാറ്റം, നിലവിലെ പ്രതിസന്ധിയുമായി നേരിട്ട് ബന്ധപ്പെടുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു.


ഏറ്റവും പുതിയ ഐപിസിസി റിപ്പോർട്ടിൽ മഡഗാസ്കറിലെ വരൾച്ചയുടെ വർദ്ധനവിനെ കുറിച്ചും നിരീക്ഷിച്ചിട്ടുണ്ട്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കിൽ അത് മഡഗാസ്കർനേയും ബാധിച്ചേക്കാം.




Europe




കഴിഞ്ഞ വർഷം യൂറോപ്പിലുടനീളം  മുൻവർഷത്തേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.

1981 നും 2010 നും ഇടയിലുള്ള ദീർഘകാല ശരാശരിയേക്കാൾ 1.9°C കൂടുതലായിരുന്നു ഈ മേഖലയിലുടനീളമുള്ള താപനില.


അതിവേഗം ചൂട് അനുഭവപ്പെടുന്ന ലോകത്തിലെ മറ്റൊരു മേഖലയാണ് ആർട്ടിക്.

കരയിലെ താപനില പുതിയ ഉയരങ്ങളിൽ എത്തി, 1981-2010 ശരാശരിയേക്കാൾ 2.1C വരെ ഉയർന്നു. 121 വർഷങ്ങൾക്ക് മുമ്പ് റെക്കോർഡ് പരമ്പര ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായ ഏഴാം വർഷവും വാർഷിക ശരാശരി താപനില, ശരാശരിയേക്കാൾ 1°C യിൽ കൂടുതലാണ്.


അത് തീർച്ചയായും സമീപത്തുള്ള സ്ഥലങ്ങളെയും ബാധിക്കുന്നു, അതിൽ യൂറോപ്പ് ചില തലങ്ങളിൽ ഉൾപ്പെടുന്നു. അതുപോലെ ലോകമെമ്പാടും ഈ ഫലങ്ങൾ അതിന്റെ സൂചന കാണിക്കുന്നു.



ഉഷ്ണതരംഗങ്ങൾ, മാരകമായ വെള്ളപ്പൊക്കം, കാട്ടുതീ മുതൽ വേനൽക്കാലത്ത് ആളുകൾ കടുത്ത കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം അഭിമുഖീകരിക്കേണ്ടിവരും.

ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതിന്റെ ഉദ്‌വമനം വ്യാവസായിക യുഗത്തിന്റെ തുടക്കം മുതൽ അന്തരീക്ഷത്തിൽ ചൂട് തടഞ്ഞുനിർത്തുന്നു. തൽഫലമായി, ശരാശരി താപനില 1.2C ഉയർന്നു.

ഈ അധിക ഊർജ്ജം അസമമായി (unevenly) വിതരണം ചെയ്യപ്പെടുകയും ഈ വേനൽക്കാലത്ത് നമ്മൾ കണ്ടതുപോലെ തീവ്രമായി പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.


ഈ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്രവും നീണ്ടുനിൽക്കുന്നതുമായ Heat Cycle ചുറ്റുപാടിൽ നിന്നും സസ്യജാലങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ ഈർപ്പം പുറത്തെടുക്കുന്നു. ഇത് തീപിടിത്തത്തിന് കാരണമാകുകയും  അത് അവിശ്വസനീയമായ വേഗതയിൽ വ്യാപിക്കുകയും ചെയ്ത് അവിടെ മറ്റൊരു കാലാവസ്ഥാ സംവിധാനം സൃഷ്ടിക്കപ്പെടുകയും,പൈറോകുമുലോനിംബസ് മേഘങ്ങൾ രൂപപ്പെട്ട്, അതിശക്തമായ മിന്നലും അത് തീ ഉണ്ടാക്കുകയും ചെയുന്നു.

സൈബീരിയയിലും ഈ കഥ ആവർത്തിക്കപ്പെടുന്നു.


48.8°C ആണ് ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപെട്ട താപനില,രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനില.


ജർമനി,ബെൽജിയം തുടങ്ങിയ  പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലും റെക്കോർഡ് മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായി.




America 



കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പ് കാനഡയിലും, യുഎസ്-ന്റെ ഏതാനും ഭാഗങ്ങളിലുമായിവരുന്ന അഞ്ഞൂറിലധികം ആളുകളാണ് 50°c എന്ന പൊള്ളുന്ന ഉഷ്ണ ഉഷ്ണതരംഗത്താൽ മരണപ്പെട്ടത്. ആഗോളതാപന തോത്  2°C ആയി വരുംവർഷങ്ങളിൽ ഉയർന്നുതന്നെ നിന്നാൽ,ഇതുപോലുള്ള ഉഷ്ണ തരംഗങ്ങൾ ഓരോ അഞ്ച് മുതൽ പത്ത് വർഷത്തിലും സംഭവിക്കുകതന്നെ ചെയ്യും.


ഒന്നിനുപുറകെ ഒന്നായിട്ടുള്ള ചുഴലിക്കാറ്റുൾ അമരിക്കയിൽ പ്രാളയാന്തരീക്ഷം സൃഷ്ടിച്ചു വരുന്നു, അത് ഇപ്പൊ, ഇടാ Ida  ഐടാ ചുഴലിക്കാറ്റ് വരെ വന്നെത്തി നിൽക്കുന്നു.







Australia


റെക്കോർഡ് താപനിലയും, മാസങ്ങളുടെ കടുത്ത വരൾച്ചയും മൂലം വൻ കാട്ടുതീയാണ് ഓസ്‌ട്രേലിയയിലുടനീളം നാം സാക്ഷ്യം വഹിച്ചത്.

ദക്ഷിണ ഓസ്ട്രേലിയയിലെ കംഗാരു ദ്വീപിൽ തീ പടർന്നപ്പോൾ 25,000 കോലകളാണ് കൊല്ലപ്പെട്ടത്.


പോസിറ്റീവ് ഇന്ത്യൻ Ocean Dipole എന്ന പ്രതിഭാസമാണ് ഈ ബുഷ് fire-ന് കാരണം.


കാട്ടുതീകൾ, കാലാവസ്ഥാ വ്യതിയാനത്താൽ കൂടുതൽ സാധ്യതയുള്ളതും തീവ്രവുമാവുകയയും മാത്രമല്ല, അവർ അത് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.





REASONS


സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയ കൊറോണ എന്ന മഹാമാരി ഉണ്ടായിരുന്നിട്ടും, കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ, നൈട്രസ്ഓക്സൈഡ്,എന്നിവയുൾപ്പെടെയുള്ള  അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതക സാന്ദ്രത 2020 ൽ രേഖപ്പെടുത്തിയതിൽ വെച് റെക്കോർഡ് ഉയരത്തിലെത്തി.


സമുദ്രനിരപ്പ് രേഖപ്പെടുത്തിയതിൽ വെച് ഏറ്റവും ഉയർന്ന് നിൽക്കുന്നു.

 തുടർച്ചയായ ഒൻപതാം വർഷവും ശരാശരി സമുദ്രനിരപ്പ് പുതിയ റെക്കോർഡ് ഉയരത്തിലെത്തി, ഉപഗ്രഹ നിരീക്ഷണം ആരംഭിച്ച സമയത്തേക്കാൾ ഏകദേശം 91.3 മില്ലിമീറ്റർ കൂടുതലാണ് അത്.



ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ കാലാവസ്ഥ ഇനിയും മാറിക്കൊണ്ടിരിക്കും.




Now,let's see what  the LAWS AND FRAMEWORKS FOR THE PROTECTION OF ENVIRONMENT says about..


വന നശീകരണം, മലിനീകരണം ,രാസവസ്തുക്കളുടെ അമിത ഉപയോഗം, മുതലായവ മൂലമുള്ള ദോഷങ്ങൾ മനുഷ്യരുടെയും ,മറ്റു ജീവജാലങ്ങളുടെയും, ഭൂമിയുടെയും, തന്നെ നിലനിൽപ്പിന് തന്നെ ഭീഷണിയായി. ഇനിയും ലോകജനത ഒന്നിച്ചു നിന്നില്ലെങ്കിൽ ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ സംഭവിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായി. ഇക്കാര്യങ്ങൾ ആലോചിക്കാൻ 1972ൽ സ്വിറ്റ്സർലാൻഡിൽ യുഎൻ അംഗരാജ്യങ്ങൾ സമ്മേളിച്ച ചർച്ച നടത്തി. തുടർന്ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ വികസ്വര രാജ്യങ്ങൾ പങ്കെടുത്ത പരിസ്ഥിതി സമ്മേളനം 1972 ൽ ചേർന്നു.

 ഈ സമ്മേളനത്തിന്റെ ശുപാർശ പ്രകാരം എല്ലാ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ തീരുമാനമെടുത്തു.

"Reimagine. Recreate. Restore"പുനർസങ്കൽപ്പിക്കുക. പുനർനിർമ്മിക്കുക പുനർസ്ഥാപിക്കുക എന്നിവയാണ് ഈ വർഷത്തെ മുഖ്യ വിഷയം.


1985 ലും 1987 ലും ഓസോൺ പാളിയുടെ സംരക്ഷണത്തിനുള്ള വിയന്ന കൺവെൻഷനും അതുമായി ബന്ധപ്പെട്ട മോൺട്രിയൽ പ്രോട്ടോക്കോളും അംഗീകരിക്കുകയും തുറക്കുകയും ചെയ്തു. 1988 ൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനൽ (IPCC) രൂപീകരിച്ചു. നിലവിൽ 195 അംഗരാജ്യങ്ങൾ ആണ്  അതിലുള്ളത് . കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ, സാങ്കേതിക, സാമൂഹിക -സാമ്പത്തിക പരിജ്ഞാനത്തിന്റെ പ്രാഥമിക അന്താരാഷ്ട്ര അതോറിറ്റിയാണ് IPCC. കാലാവസ്ഥാ വ്യതിയാന നയം, നിയമങ്ങൾ, നിയമപരമായ തീരുമാനങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ അതിന്റെ റിപ്പോർട്ടുകൾ ആശ്രയിക്കുന്നു.


1992 -ൽ നടന്ന റിയോ ഉച്ചകോടിയിൽ രണ്ട് അധിക നിയമപരമായ കൺവെൻഷനുകൾ സ്ഥാപിച്ചു: 1993ൽ പ്രാബല്യത്തിൽ വന്ന ജൈവവൈവിധ്യത്തെ കുറിച്ചുള്ള കൺവെൻഷനും(CBD),

1994 ൽ പ്രാബല്യത്തിൽ വന്ന,ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചും(UNFCCC).

UNFCCയിൽ നിന്ന് വിട്ടുപോയ, കൂടുതൽ ശക്തമായി നിയമപരമായി ബന്ധിപ്പിക്കുന്ന ജിഎച്ച്ജി (green house emission) എമിഷൻ റിഡക്ഷൻ ടാർഗെറ്റുകളും ടൈംലൈനുകളും അവതരിപ്പിക്കുന്നതിനായി UNFCCയിലേക്കുള്ള ക്യോട്ടോ പ്രോട്ടോക്കോൾ 1997 ൽ അംഗീകരിക്കപ്പെടുകയും ,2005 ൽ നിലവിൽ വരികയും ചെയ്തു .നിലവിൽ 192 അംഗങ്ങൾ അതിലുണ്ട്.


2015-ൽ പാരീസിൽ, ഇരുപത്തിയൊന്നാമത് കൺവെൻഷൻ ഓഫ് പാർട്ടിസിന്റെ (COP) ചർച്ചകൊടുവിൽ, പാരീസ് ഉടമ്പടി UNFCCCയുടെ ചട്ടക്കൂടിനുള്ളിൽ വരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ നിയമപരമായ ഉടമ്പടിയാണിത്, 2016 ൽ ഇത് പ്രാബല്യത്തിൽ വന്നു. അതിൻറെ മഹത്തായ ലക്ഷ്യങ്ങളും വിശാലമായ സാധ്യതയും കാരണം ഇത് ഒരു സുപ്രധാന ഉടമ്പടിയായി കണക്കാക്കപ്പെടുന്നു.

പാരീസ് ഉടമ്പടിയുടെ പരമമായ ലക്ഷ്യം ആഗോളതാപനത്തെ 2 ഡിഗ്രി സെൽഷ്യസിനു താഴെയായി പരിമിതപ്പെടുത്തുക എന്നതാണ്.

കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമായി അംഗീകരിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരിസ്ഥിതി ഉടമ്പടിയാണ് പാരീസ് ഉടമ്പടി.

2020 നവംബറിൽ നടത്താനിരുന്ന UNFCCC യുടെ ഇരുപത്തിയാറാം COP മീറ്റിംഗ്   കൊറോണ കാരണം ഈ വർഷം നവംബർ ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 





CONCLUSION



നമുക്ക് പ്രകൃതിയുമായുള്ള പൊക്കിൾക്കൊടി ബന്ധം മുറിഞ്ഞു പോയിരിക്കുന്നു. 

മനുഷ്യനും പ്രകൃതിയും ആയിട്ടുള്ള കണ്ണി  വീണ്ടും വിളക്കി ചേർക്കുക.

അതിന് ആദ്യം വേണ്ടത് പ്രകൃതി എന്താണെന്ന് ഉള്ള പഠനമാണ്.

പ്രകൃതിയിലേക്ക് ഇറങ്ങിയുള്ള പഠനം. 


സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയ കൊറോണ എന്ന മഹാമാരി ഉണ്ടായിരുന്നിട്ടും, കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ, നൈട്രസ്ഓക്സൈഡ്,എന്നിവയുൾപ്പെടെയുള്ള  അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതക സാന്ദ്രത 2020 ൽ രേഖപ്പെടുത്തിയതിൽ വെച് റെക്കോർഡ് ഉയരത്തിലെത്തി.


സമുദ്രനിരപ്പ് രേഖപ്പെടുത്തിയതിൽ വെച് ഏറ്റവും ഉയർന്ന് നിൽക്കുന്നു.

 തുടർച്ചയായ ഒൻപതാം വർഷവും ശരാശരി സമുദ്രനിരപ്പ് പുതിയ റെക്കോർഡ് ഉയരത്തിലെത്തി, ഉപഗ്രഹ നിരീക്ഷണം ആരംഭിച്ച സമയത്തേക്കാൾ ഏകദേശം 91.3 മില്ലിമീറ്റർ കൂടുതലാണ് അത്.



ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ കാലാവസ്ഥ ഇനിയും മാറിക്കൊണ്ടിരിക്കും.



ലോകത്തിലെ പല രാജ്യങ്ങളിലും സംഭവിച്ച പ്രകൃതിദുരന്തങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്, കടൽത്തീരവും മഞ്ഞുമലകളും പുഴയോരങ്ങളും മരുഭൂമിയും അങ്ങനെ എല്ലാം ഒരേ കുടക്കീഴിൽ ഉള്ള  ഇന്ത്യയെയും ഇത് ഒരേ പോലെ തന്നെ ബാധിക്കും.




Let us know your opinions and suggestions in the comments

How can we save our nature and in turn, save ourselves. 





No comments