Breaking News

വലയിലാക്കുന്ന ചൈനാ

കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ്  ശ്രീലങ്ക ഇന്ന് പോയിക്കൊണ്ടിരിക്കുന്നത്.

Inflation Rate 72%വരെ എത്തിനിൽക്കുന്നു.

 അത്, സർക്കാരിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായി.


ഇത് പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചിട്ടുണ്ടായിട്ടുള്ള പ്രശ്നമല്ല.

2008 മുതലുള്ള ചില സൂചനകൾ അതിനുള്ള ഉത്തരം നൽകും.





ഹംബൻടോട്ടയിൽ ഒരു തുറമുഖം നിർമ്മിക്കുക എന്നത് ശ്രീലങ്കൻ ഗവൺമെൻറിൻറെ  സ്വപ്നമായിരുന്നു.

എന്നാൽ, രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധവും മറ്റും കഴിഞ്ഞു നിൽക്കുന്ന സമയമായതിനാൽ. 

അതിനു വേണ്ടിയിട്ടുള്ള സഹായം നൽകുവാൻ മറ്റുരാജ്യങ്ങൾ സന്നദ്ധരല്ലായിരുന്നു.


ഒരു രാജ്യം ഒഴികെ,

 ചൈന.




അങ്ങനെ ശ്രീലങ്ക ചൈനയിൽ നിന്ന് 1.05 ബില്യൺ ഡോളർ വായ്പ എടുത്തു.

എന്നാൽ പ്രതീക്ഷിച്ചതു പോലെയുള്ള ഒരു വരുമാനം പോർട്ട്-ൽ  നിന്ന് ഉണ്ടാക്കുവാൻ ശ്രീലങ്കക്ക് കഴിയാതെ വരുന്നു.


 ശ്രീലങ്ക  അങ്ങനെ കടബാധ്യതയിൽ അകപ്പെട്ടു, അവരുടെ ജിഡിപിയുടെ 80% ത്തിലധികം ഹമന്തോട്ട പോലുള്ള വായ്പകൾ തിരിച്ചടയ്ക്കാൻ ചിലവഴിക്കപ്പെടുന്നു.

ഒടുക്കം 2018ൽ തന്ത്രപ്രധാനമായ ഹാംബൻടോട്ട തുറമുഖം ചൈന നേടിയെടുക്കുന്നു.


ഇതുപോലുള്ള നിരവധി വായ്പകൾ ശ്രിലങ്കയുടെ കരുതൽശേഖരത്തെ സാരമായി ബാധിച്ചു. ധനക്കമ്മി വർധിച്ചു.



2020ൽ കോവിഡ് മൂലം അവരുടെ ടൂറിസം വ്യവസായം അടച്ചുപൂട്ടിയപ്പോൾ, ലങ്കയുടെ ജനസംഖ്യയ്ക്ക് ആവശ്യമായ ഭക്ഷണം ഇറക്കുമതി ചെയ്യാൻ പോലും പണമില്ലത്ത അവസ്ഥയിൽ ചെന്നകപ്പെട്ടു.



ഇപ്പോൾ ലങ്കയിൽ കാണുന്ന ഈ സാമ്പത്തിക തകർച്ചയ്ക്ക് കാരണം  അവർ ധനകാര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടത് കൊണ്ടാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം.


എന്നാൽ ചൈനീസ് ഗവൺമെൻറ് പണം നിക്ഷേപിച്ച രാജ്യങ്ങൾ ഒന്ന് നോക്കുക.






ഈ രാജ്യങ്ങളൊക്കെയും ആഭ്യന്തര യുദ്ധത്താൽ സാമ്പത്തികഞെരുക്കം അനുഭവിച്ചറിഞ്ഞവരാണ്,ശ്രീലങ്കയെ പോലെ..

കഥയുടെ അവസാനം അവർ ഒന്നുകിൽ കൂടുതൽ വായ്പകൾ എടുക്കുകയോ അല്ലെങ്കിൽ അവരുടെ സ്വത്ത് ചൈനയ്ക്ക് വിട്ടുകൊടുക്കുകയോ ചെയ്യും.





ചൈനയുടെ ലക്ഷ്യം, രാജ്യങ്ങളുടെ, അവരുടെ ആസ്തികൾ പിടിച്ചെടുക്കാൻ കടക്കെണിയിലാക്കുക എന്നതായിരിക്കില്ല, പക്ഷേ അത് എന്ത് തന്നെയായാലും തന്ത്രപരമായി തങ്ങളുടെ നിക്ഷേപങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്..









No comments