Breaking News

ഭിത്തിക്കപ്പുറം

മനസ്സിന്റെയും ശരീരത്തിന്റെയും പ്രവർത്തനം നമ്മൾ ഏറ്റെടുത്താൽ ഇപ്പോഴത്തെ പോലെ ആയിരിക്കുമോ??


ഒരു ഭിത്തിക്കപ്പുറം,

പുതിയ ചിന്തകൾ വരുന്നു

ഒരു ഭിത്തി കൊണ്ട്,ആരും ശ്രദ്ധിക്കാത്ത പലതും ആളുകൾ ഇന്ന് മറച്ചു പിടിക്കുന്നു..

കാലം പക്ഷെ എല്ലാത്തിനും മറുപടി ക്ക് അവസരം ഉണ്ടാക്കുന്നു

അതിന് കൊറോണ ഒരു നിമിത്തം.

ചിന്തകളുടെ ചവറ്റുകുട്ട അവിടെ കുടഞ്ഞിടുന്നു..


വീട്ടിലെ ക്വാറന്റിൻ ജീവിതം ഇഴഞ്ഞു പോകുന്നു..സമയം തെറ്റിയുള്ള ഇപ്പോഴത്ത ഊണും ഉറക്കവും ,ദിനാചാര്യങ്ങളൊക്കെയും മാറ്റി മറിക്കുന്നു.

മനുഷ്യന്റെ ജീവിതം മാത്രമല്ല മിണ്ടാപ്രാണികളായ ജീവികൾക്കും സാരമായ മാറ്റങ്ങൾ സംഭവിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല.വാച്ചും ക്ലോക്കും നോക്കാതെ ഇതിനു മുൻപ് ഇരുന്നിട്ടില്ല, എന്നാലും സമയത്തെ തെറ്റാതെ പറയാൻ ഇന്ന് ആകുന്നുണ്ട്,

എന്റെ ഓർമകൾ കുറച്ച് പിന്നോട്ട് പോകുന്നു..ഇന്നലെ വരെ ശ്രദ്ധിക്കാത്ത പലതിനും ഇന്ന് ഒരർത്ഥത്തിൽ ഉത്തരം കണ്ടെത്താൻ സാധിക്കുന്നു. 

മാറിപ്പോയിരിക്കുന്നു ,എല്ലാം മാറിയിരിക്കുന്നു..

ഇത്രയേറെ വിസ്മയങ്ങൾ മുൻപ് ഉണ്ടായിട്ടില്ല,ഇന്നത്തെ സമൂഹത്തെ,അവരുടെ രീതികളെ ഞാൻ അല്പം ദൂരെ മാറി നിന്നു ഇനി കാണാൻ നോക്കുകയാണ്..


ഒരു പക്ഷെ ,അത് എനിക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ഉപകാരം ചെയ്തെങ്കിലോ???


"മനോഭാവത്തെ" കുറിച്ചുള്ള കണ്ടെത്തലുകൾ ആകട്ടെ ആദ്യം.


90കളിൽ ഓർമ ചെന്ന് നിൽക്കുമ്പോൾ ആദ്യം മനസ്സിൽ വന്ന ചിത്രം വെള്ളം കെട്ടി നിർത്തി വിത്തുകൾ ഇറക്കാൻ ഉഴുത് മറിക്കുന്ന കണ്ടങ്ങൾ ആണ്,ഒരു അറ്റത്ത് നിന്ന് നോക്കിയാൽ ഒരുപോലെ തോന്നിക്കുന്ന പോലുള്ള ഒത്തിരി നിലം കാണാം..അവരവരുടെ കണ്ടത്തിന്റെ ഒരു മൂലയിൽ ഒരു ചെറിയ മാടം കെട്ടിനിർത്തിയിട്ടുണ്ട് വെയിലിൽ നിന്നു അല്പം നേരം കേറി ഇരിക്കാനുള്ള ഒന്നാണ് അത്..അന്നും വെയിലും ചൂടും ഉണ്ടായെങ്കിലും ചൂട് സഹിക്കാൻ വയ്യാതെ ആയത് ഇന്നാണ് ,എന്താവും കാരണം???



ഉച്ചക്ക് ഊണ് കാലം ആകുമ്പോ നീട്ടി കൂവുന്ന രീതി ഉണ്ട്,

 "കൂയി......." ഉടനെ അപ്പുറം നിൽക്കുന്ന ആള് അതു കേട്ട് മറുപടി കൊടുക്കും..

താമസം തീരെ ഉണ്ടാകില്ല.


ഇന്നത്തെ രീതി ഓർക്കുമ്പോ സത്യത്തിൽ ചിരി വന്നുപോയി.


ഇന്ന് അതുപോലെ വിളിച്ച് കൂവുന്നത് കുയിൽ മാത്രമേ കാണു..

പിന്നെയുള്ള കുവലുകൾ ഉസ്കൂളുകളിലും കോളേജുകുകളിലും പിന്നെ വാട്സാപ്പിലും മാത്രം.വാട്സാപ്പിലെ കുവലുകൾ ഓർക്കുമ്പോ എങ്ങനെ ചിരിക്കാതെ ഇരിക്കും.ഉച്ച ഇല്ല കുവലുകൾ ഇതുപോലെ എത്രയെത്ര..ഒരാളെ മിണ്ടാൻ ക്ഷണിക്കാൻ ഉപയോഗിക്കുന്ന ശബ്ദമില്ലാത്ത ശബ്ദങ്ങൾ അല്ലെ അതെല്ലാം ഹഹ...


ഇനിയുമുണ്ട് മാറ്റങ്ങൾ ഒരുപാട്,

പണ്ടുണ്ടായ ഉയരമേറിയ മതിലുകൾ ചിലർക്ക് തമ്മിൽ കാണാനും സൊറ പറയാനുമുള്ള അവസരം നിഷേധിച്ചപ്പോൾ ,കിട്ടുന്ന അവസരം ചിലർ പ്രയോജനപ്പെടുത്തിയിരുന്നു, ചില ശബ്ദങ്ങൾ വഴി അവർ ആശയം കൈമാറിയിരുന്നു.


ഇന്നിപ്പോ അതാണോ അവസ്ഥ??

സാഹചര്യവും അവസരവും ലഭിച്ചപ്പോൾ ഈഗോ അരങ്ങു വാഴുന്നു..


ആരാദ്യം മിണ്ടും ,ഇനി മിണ്ടിയ അവർ എന്ത് കരുതും...

ഇനി എങ്ങാനും ഒരു ചോദ്യം മെസ്സേജ് ആയി ലഭിച്ചാലോ? ഉടനെ മറുപടി കൊടുക്കണ്ട അല്പം നേരം കഴിഞ്ഞിട്ട് കൊടുക്കാം, സന്ദേശം ലഭിച്ചാലും മറുപടി കൊടുക്കാതെ വേറെയും ചിലർ.??

അവസാനം ഉള്ള ഉത്തരം ആണ് ഏറ്റവും രസം..

ഞാൻ അല്പം ബിസി ആയിരുന്നു..😊


സത്യത്തിൽ തിരക്ക് ഒരു മനുഷ്യനെ അവന്റെ കർത്തവ്യത്തിൽ നിന്ന്  ഒളിക്കാൻ പറയുന്നുണ്ടോ??

എന്റെ  ഉത്തരം ഇല്ല എന്നാണ്..


എന്നാലും എന്തിനാകും അവർ അങ്ങനെ പെരുമാറുന്നത്???

ഒരു കാര്യം ചോദിച്ചാൽ എന്തുകൊണ്ട് മറുഭാഗത്ത് ഉണ്ടേൽ മറുപടി തന്നുകൂടാ??


ഞാൻ ആരെക്കെയോ ആയി,ആണ് എന്നൊക്കെ ഉള്ള ചിന്തകൾ ആയിരിക്കാം ചിലപ്പോ കാരണം..

എന്തായാലും ഒന്ന് അറിയാം അന്നത്തെ പാടവും,കണ്ടവും,മനുഷ്യനും അല്ല ഇന്നുള്ളത് തീർച്ച.

ഞാൻ ആരോ ആയി എന്നതല്ല പ്രശ്നം, ഞാൻ ആരായാലും നിനക്കെന്താ എന്നതാണ് പ്രശ്നം. മനുഷ്യൻ പരസ്പരം അറിഞ്ഞും പറഞ്ഞും ജീവിച്ചിരുന്നു. ഇന്ന് ഒരു കിടപ്പറയിൽ ഒരുമിച്ച കിടക്കുന്ന രണ്ട് പേർക്ക് അറിയുമോ പരസ്പരം ഇരുവരുടെയും മനസ്സിൽ എന്താണെന്ന്. എന്താണെന്ന് പറയാൻ മടിയും എന്താണെന്ന് ചോദിക്കാൻ ഈഗോ ഉം. പിന്നെങ്ങനെ നന്നാവും. സ്വന്തം ജീവിതം സ്വയം മൂടി വയ്ക്കാൻ ആണെങ്കിൽ എന്തിനു ഒരു ജീവിതം. സ്നേഹം പുറത്തു വരണമെങ്കിൽ വാക്കുകളിലൂടെയും വേണം. ആദിമ മനുഷ്യൻ ഭാഷ ഉണ്ടാക്കിയത് അവന്റെ കൂടെ ഉള്ളവരോട് സംസാരിക്കാൻ ആണ്. ഇന്നത്തെ ആളുകളുടെ മനോഭാവം ആണെങ്കിൽ ഭാഷ ഉണ്ടാവില്ലായിരുന്നു. മനുഷ്യൻ എന്നും ഊമ ആയിരുന്നേനെ. ലോകം മൂകമായിരിന്നേനെ.
ഇപ്പോഴുള്ള ജീവിതം ഒരു സ്വപ്നത്തിന്റെ പര്യവസാനം പോലെ മാഞ്ഞു തുടങ്ങുന്നു..
 #something_to_ponder
 #path_of_new_man

ദീപക് (ആദി)

2 comments: