Breaking News

ഞാൻ എന്ന പൊട്ടൻ

പഠിത്തത്തിൽ തട്ടിയും മുട്ടിയും കഷ്ടിച്ചു ജയിച്ചിരുന്ന സമയത്താണ് ആദ്യമായി കണക്ക്  അദ്ധ്യാപികയുടെ വായിൽ നിന്ന് ഞാൻ ആ വിളി കേട്ടത്, ഓ എന്റെ പൊട്ടാ.." 


എന്ത് പഠിക്കണമെന്നോ ,അത്  എങ്ങനെ പ്രാവർത്തികമാക്കി ഉപയോഗിക്കണമെന്നോ എന്നാൽ ഇന്നവുവരെ ആരും പറഞ്ഞു തന്നിട്ടുമില്ല...എന്നാലോ പൊട്ടൻ എന്ന് കളിയാക്കി വിളിക്കാൻ കുടുംബശ്രീ ലെ ചേച്ചിമാർ വരെ മുന്നിൽ കാണും...

ഇവരൊക്കെ ജീവിതത്തിൽ വിജയക്കൊടി പാറി പറപ്പിച്ചിട്ടാണോ ഇങ്ങനെ പറയുന്നത് എന്ന് ,അപ്പോൾ ഞാൻ കുടുംബശ്രീ ലെ  സിവിൽ സർവീസ് ഒന്നാം റാങ്ക് വാങ്ങിയ രാധാമണി ചേച്ചീടെ മുഖത്തെ പുച്ഛത്തെ നോക്കി സ്വയം പറയാറുണ്ട്...

ചെറുപ്പത്തിൽ കാണാൻ ഭംഗി ഇല്ലാത്ത പെണ്പിള്ളേർ വലുതാകുമ്പോ ഭംഗി വെക്കുമെന്ന് പറയുന്ന പോലെ,ഞാനും ഒരു പ്രായം ആയപ്പോൾ നന്നായി പഠിക്കാൻ തുടങ്ങി...
ഒടുക്കം അത് യൂണിവേഴ്സിറ്റി റാങ്കിൽ ഒരു പൊടി അകലത്തിൽ കലാശിച്ചു.

ഇതിനിടക്ക് എപ്പോഴോ ആണ് അവളെ ഞാൻ കണ്ടതും, ഇഷ്ടമായതും,രണ്ടുപേരും രണ്ടു ജാതി രണ്ട് മതം .
ഹിന്ദുസ്ഥാനി ആവുമെഡയ് എന്ന് പലരും പറഞ്ഞത് ഇന്നും ഓർക്കുന്നു..

പലർക്കും അന്നുവരെ ഒന്നിക്കാത്ത ഞങ്ങൾ രണ്ടാൾക്കും ഏതോ വർഷം ഉണ്ടാകുന്ന ആൻകൊച്ചിന്റെ മാമോദീസ പള്ളിലാണോ അതോ പെരുചൊല്ലൽ അമ്പലത്തിൽ അതോ ,ജാതി എന്ത് ചേർക്കും,പേരിൽ അച്ഛന്റെയും അമ്മുമായുടേം പേരും ചേർത്ത് ഒരു 3വാക്കുള്ള നീണ്ട പേരും, സാമ്പത്തിക്കവും,എന്റെ നിറവും,തുടങ്ങിയ എണ്ണിയാൽ കിട്ടാത്ത കുറെ ചോദ്യങ്ങൾ..
അവസാനം അവിടെയും കേട്ടു " നി ഒരു പൊട്ടൻ തന്നെഡോ" ..

എന്ത് ചെയ്യാനാ അവരൊക്കെ തറവാടികൾ ആയിപോയില്ലേ..

ജീവിതത്തെ അത്ര പ്രയാസമുള്ള ഒരു പരീക്ഷ ആയി കാണുമ്പോൾ ആണ് ഇങ്ങനൊക്കെ കാട് കയറുന്നത് എന്ന് പലപ്പോഴും പിന്നീട് തോന്നിയിട്ടുണ്ട്. 

കൊല്ലപരീക്ഷക്ക് പോകുന്നതിന് മുൻപ്  സുധാകരൻ ചേട്ടന്റെ കടയിൽ നിന്ന് പേന വാങ്ങുമ്പോൾ ആരെങ്കിലും ,ഹിന്ദുകൾക്കുള്ള പേന ഉണ്ടോ,മുസ്ലിമുകൾക്ക് ഉള്ള പേനയുണ്ടോ, ക്രിസ്റ്റായിനികൾക്ക് ഉള്ള പേന ഉണ്ടോ എന്നൊക്കെ വല്ലവരും ചോദിക്കുന്നത് ഞാൻ കേട്ടട്ടില്ല..
പേന ഏതായാലും അത് പരീക്ഷ പഠിച്ചത് എഴുതാൻ ,ജയിക്കാൻ, ഭംഗി ആകാൻ വേണ്ടി ഉള്ളതായാൽ മതി.

അതുപോലെ തന്നെയല്ലേ നമ്മുടെ പാതി ആകുന്ന ആളും,പിന്നെ അത് ഇഷ്ടപ്പെട്ട് വാങ്ങുമ്പോ അതിന് കുറച് അഴക് കൊണ്ടുവരാൻ കഴിയുമെന്ന് മാത്രം.. ഇത് പറയുമ്പോ സ്ത്രിധനം കൊണ്ടുള്ള വാങ്ങൽ ആണൊന്ന് ചോദ്യം വന്നാൽ, തിരിച്ചൊരു ചോദ്യം,സ്നേഹം കൊണ്ട് വാങ്ങിയാൽ കൂടില്ലേ?

ലളിതമാകുന്ന ജീവിതത്തെ  നോളന്റെ പടം പോലെ ഒന്നും മനസിലാക്കാൻ പറ്റാത്ത ,എന്തോ ഒന്ന്, എന്നൊക്കെ പറഞ്ഞ് ജാതി, മതം  നിറം എന്നൊക്കെ ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നു..
ഇങ്ങനെ പറഞ്ഞപ്പോഴും ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്, "നീ ഇങ്ങനൊക്കെ പറയാറായോ, പൊട്ടത്തരം പറയാതെ മാറി പോ " ..

എന്ത് ചെയ്യാനാ അവരൊക്കെ തറവാടികൾ ആയിപോയില്ലേ...


സംഭവബഹുലമായ വിവാഹത്തിന് ശേഷം എല്ലാം കലങ്ങി തെളിഞ്ഞപ്പോൾ, നീണ്ട 2 വർഷത്തിന് ശേഷം ഞാൻ അമേരിക്കയിൽ നിന്ന് എന്റെ കുടുംബത്തെ കാണാൻ നാട്ടിൽ വന്നു.. ജോലി കിട്ടി പോയതാണ് 2 വർഷം മുൻപ് ഇന്ന് നല്ല സമ്പാദ്യം ഉണ്ട്..
 എയർപോർട്ടിൽ വന്നിറങ്ങിയപ്പോ തന്നെ മോന്റെ വിളി വന്നു, " ഹാലോ ഇചാച്ചേ.."  അവൾ എന്നെ വിളിക്കുന്നത് കേട്ടിട്ടാണ് കുഞ്ഞും അങ്ങനെ വിളിക്കുന്നത്..
" ഇചാച്ചാ വരുവാട, എന്റെ കുഞ്ഞ്  എന്നായെടുക്കണേ? " എന്ന എന്റെ ചോദ്യം പറഞ്ഞത് വകവെക്കാതെ അവൻ പറഞ്ഞു, , "ഇച്ചചെ  ഇനി പോകണ്ട ,ഞാൻ വിതുല"..

"ശേരി പോകുന്നില്ല,എന്റെ ആദി കുട്ടന് ഇഷ്ടമില്ലെങ്കിൽ പോകുന്നോ ഞാനോ ഏയ്.."

വീട്ടിൽ എത്തി കുറെ നേരം കുടുംബമായി ചിലവിട്ടു. എന്റെ അച്ഛന്റെയും അമ്മയുടേം ഭാര്യയുടേം കുഞ്ഞിന്റേം സ്നേഹവും കരുതലും  ,ന്റെ മനസ്സിൽ,ഷർട്ടിന്റെ ഉള്ളിലുടെ തണുത്ത ഐസ് ഇടുമ്പോൾ ഉള്ള ഒരു കുളിര് ഉണ്ടാക്കി... ആഹാ......

ഇവിടേം എത്താതെ ഇരുന്നില്ല, എന്നാണ് ഇനി തിരിച്ചു പോക്ക് എന്ന് അറിയാൻ ,നാട്ടുകാർ എന്ന അയൽവാസി എന്ന ദരിദ്രവാസി.

ഇനി ഒരു തിരിച്ചു പോക്കില്ലന്ന് ഞാൻ പറഞ്ഞതും ,അമ്പരപ്പും ചൊദ്യങ്ങളുമായി ബഹളവുമായി...

ഉയര്ന്ന സാലറി ഉം ജോലിയും വേണ്ടന്ന് വെക്കാനും അമേരിക്ക എന്ന രാജ്യത്തെ നിസാരമായി കാണുന്നത് എന്താണെന്നും ഉള്ള കുറെ ചോദ്യങ്ങൾ നാട്ടിലെ ഇന്ത്യൻ ഫോറിൻ സർവിസുകർ മുന്നോട്ട് വെച്ചു..

എന്റെ ഉത്തരം എന്നത്തേയും പോലെ ലളിതമായിരുന്നു.
" എന്റെ മകന് ഇഷ്ടമല്ല."അവൻ പോകണ്ടന്ന് പറഞ്ഞു."

5വയസുള്ള മകന്റെ വാശി ശിരസ്സവഹിച്ച എന്നെ അന്നും അവർ "പൊട്ടൻ" എന്ന് വിളിച്ചു.

പിന്നെ എന്തിനാണ് അവന്റെ ചെറുപ്പത്തിൽ നി അന്നേരം അവനെ വിട്ടിട്ട് പോയത്?

മറുപടി കൊടുക്കാൻ എന്തോ ,എനിക് അന്ന് തോന്നിയില്ല..കാരണം അത് ഒരുപക്ഷേ അവർ അർഹിക്കുന്നില്ല..കുറേപേർക് കൊടുക്കാതെ വിട്ടുകളഞ്ഞ മറുപടിയുടെ കൂട്ടത്തിൽ ഇതും വെച്ചു ഞാൻ എന്റെ കുഞ്ഞിന്റെ അടുക്കൽ പോയി..

സത്യത്തിൽ ഞാൻ അവന്റെ പൊടിപ്രായത്തിൽ അവനെ വിട്ടിട്ട് പോയതല്ല, പോകുകയുമില്ലായിരുന്നു,എന്നാൽ എന്റെ അവസ്ഥ അന്ന് മോശമായിരുന്നു. ഈ പറഞ്ഞ നാട്ടുകാരിൽ ഒരാളും ഒന്ന് സഹായിക്കാൻ ഇണ്ടായില്ലന്ന് മാത്രമല്ല വിമർശിക്കാൻ മുന്നിൽ ഉണ്ടായിതാനും..

ഇതിനിടക്ക് അവളും,അച്ഛനും അമ്മയും ഞാൻ പോകണം എന്ന തീരുമാനം എടുത്തു. കുഞ്ഞിനെ വരെ അവർ എന്റെ മനസ്സ് മാറാതെ ഇരിക്കാൻ മനസ്സില്ലാമനോസോടെ പഠിപ്പിച്ചു, " ഇച്ചചെ,കപ്പാട്ടം കൊണ്ടുവരാൻ പോണതാ, മോൻ എന്താ വേണ്ടെന്ന് പറയണം, ഇച്ചചെ പോയിട്ട് വരട്ടെ.."

അന്ന് പക്ഷെ എയർപോർട്ട് ൽ  നിന്ന് വീട്ടിൽ എതിപ്പോ മുതൽ കുഞ്ഞു ,പറയുന്നത് ഒറ്റ കാര്യമാണ്, 

" ഇച്ചചെ, എച് കപ്പാട്ടം വേണ്ട,ഇച്ചചെ പോകണ്ടെരുന്ന മതി."..

ഒന്ന് ചിന്തിക്കുമ്പോ എന്റെ കുഞ്ഞിന്റെ സ്നേഹം ,ബോധം പോലും നാട്ടുകാർക്ക് ഇല്ലാതെ ആയല്ലോ..

എന്ത് ചെയ്യാനാ ,അവര്  ,നാട്ടുകാർ തറവാടികൾ ആയിപോയില്ലേ.......!


ഞാൻ ആദ്യം പറഞ്ഞ പേന ഇല്ലേ?
അത്രയും ഉള്ളു നമ്മുടെ ജീവിതം, അതിന്റെ മഷി ഒരിക്കൽ തീരും,അതിന് മുമ്പ് നല്ല ജീവിതം വരച്ചു ചേർക്കാൻ ശ്രെമിക്കു...

 മകന് വേണ്ടി പോയി ഇനി മകന് വേണ്ടി ജീവിക്കാൻ കാണിച്ച ആ കരുതൽ,ആ അച്ഛൻ അവന്റെ കുട്ടികാലത്ത് അവൻ അനുഭവിച്ച അച്ഛന്റെ സ്നേഹം അവന്റെ മകനും അനുഭവിക്കണം എന്നാണ് ഇവിടെ ആഗ്രഹിച്ചത്.. ഒരുപക്ഷേ ചില തെറ്റുകുറ്റങ്ങൾ അവൻ അറിഞ്ഞത് തിരുത്തി സ്വന്തം മകനെ നന്നായ് വളർത്താനും...


അതുകൊണ്ട് തന്നെ ,മറ്റുള്ളവരുടെ കണ്ണിൽ പൊട്ടനായി ഇരിക്കുന്നതിൽ തേറ്റുണ്ടോ???

ജാതിയുടെയും ,മതത്തിന്റെയും, സ്റ്റേറ്‌സ് ന്റെയും ,വിദ്യാഭ്യസത്തിന്റെയും ,സർക്കാർ ജോലിയുടേം  പേരിൽ ജീവിതത്തെ നമ്മൾ ഒക്കെയും സങ്കീര്ണമാക്കുന്നു...
എന്നിട്ട് അതൊക്കെ വെച്ച് തട്ട് തട്ടാകുന്നു ,തരം തിരിക്കുന്നു..

ഒന്നോർക്കണം നാം എല്ലാം ഭൂമിയുടെ വാടകക്കാർ..



ദീപക്   (ആദി)


15 comments:

  1. പലപ്പോഴും സമൂഹത്തിനു മുന്നിൽ ഇതുപോലെ പൊട്ടനായി നിൽക്കേണ്ടി വന്നിട്ടുണ്ട്. എന്ത് ചെയ്യാനാ എന്റെ ചങ്ങാതി എല്ലാരും തറവാടികൾ ആയി പോയില്ലേ......................

    ReplyDelete
    Replies
    1. കലങ്ങിയ വെള്ളം ഒരിക്കൽ തെളിയാതെ ഇരിക്കില്ല...

      Delete
  2. Tharavaadiiiiii aayi poyilleee...

    ReplyDelete