Breaking News

ബൈബിളും മലയാളഭാഷ ശൈലിയും

 ശൈലി കൊണ്ട് സമ്പന്നമാണ് മലയാള ഭാഷ അതിന് സംശയം ഒന്നും വേണ്ട.പ്രകൃതി,പക്ഷി-മൃഗാദികൾ ഇവയൊക്കയുമായി ബന്ധപ്പെട്ട ഒരുപാട് ശൈലി മലയാളത്തിൽ ഉണ്ട്.

പുരാണങ്ങളും അതുപോലെ ഒത്തിരി ശൈലി മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

മഹാഭാരതവും,രാമായണവും ഒരു വർണ പ്രപഞ്ചം നമുക്ക്,നമ്മുടെ ഭാഷയ്ക്ക് സമ്മാനിച്ചിട്ടുണ്ട്...
ഇതിൽ ബൈബിൾ, വ്യത്യസ്തങ്ങൾ ആയ കുറെ ശൈലി കൊണ്ട് ഭാഷയെ സമ്പുഷ്ടമാക്കി.

നാം പലപ്പോഴും പറയുന്ന ശൈലി ആണ്  "കുരിശ് ചുമക്കുക" എന്നത്, 
ക്രിസ്തു കുരിശ് ചുമന്ന് കോടിയപീഡനങ്ങൾ ഏറ്റുവാങ്ങി  വധശിക്ഷക്കായി കാൽവരിക്കുന്നിലേക്ക് പോകുന്നതിൽ നിന്നാണ് ഈ ശൈലി വന്നത്.

തിന്മയുടെ ആൾരൂപമായ ചിലർ നന്മയുടെ നേർരൂപമായി അവതരിക്കാറുണ്ട്, അവരെ അനുസ്മരിക്കുന്ന ശൈലിയാണ്  "ആട്ടിൻ തോൽ ഇട്ട ചെന്നായ"
ക്രിസ്തു കള്ള പ്രവാചകരെ ഉപമിക്കുന്നത് ഇപ്രകാരമാണ്.


മലയാളത്തിൽ നമ്മൾ കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ്  "കൈ കഴുകുക "

കർത്തവ്യത്തിൽ നിന്ന് ഒളിച്ചോടുക,മാറിനിൽകുകഎന്നൊക്കെയാണ് ഇതിന്റെ അർത്ഥം.
യേശുക്രിസ്തുവിനെ വധശിക്ഷയ്ക്ക് വിധിച്ച റോമൻ ഗവർണറും ന്യായധിപനുമായിരുന്ന പിലാത്തോസ് ആ വിധിയിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു 'കൈ കഴുകി ' ,ഇതിൽ നിന്നാണ് ഈ ശൈലിയുടെ ഉത്ഭവം.

ഏദൻതോട്ടത്തിൽ കഴിഞ്ഞിരുന്ന ആദയും ഹവ്വയും ദൈവം കഴിക്കരുതെന്ന് വിലക്കിയ അറിവിന്റെ കനി ഭക്ഷിച്ചു. ദൈവവചനം കേൾക്കാതിരുന്നതിനാൽ ഇവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി.
അങ്ങനെ ഇവിടെ നിന്നും,അതായത് ഈ സന്ദർഭത്തിൽ നിന്നും "വിലക്കപ്പെട്ട കനി " എന്ന ശൈലി വന്നില്ലേ.

പരോപകാരി എന്നർത്ഥത്തിൽ വരുന്ന നല്ല "സമരിയക്കാരൻ"  ,പുകഴ്ത്തുക എന്നർത്ഥം വരുന്ന " ഹല്ലേ ലുയ പാടുക " ,ആത്മശാന്തി നേടാൻ എന്നർത്ഥം വരാൻ ഉപയോഗിക്കുന്ന " മുട്ടുവിൻ തുറക്കപ്പെടും " എന്നിവയൊക്കെ ബൈബിൾ വചനങ്ങളിൽ നിന്ന് വന്ന മലയാളഭാഷാ ശൈലികൾക് എടുത്തുപറയാവുന്നവയാണ്.



ദീപക് (ആദി)


(If you need an English rendition, there's a druther in the window, gracious look into it .)

2 comments: