Breaking News

അമ്മ എന്ന നന്മ മരം

അമ്മയെ നോക്കാൻ ആളില്ലാതായപ്പോൾ അമ്മയെ അനാഥാലയത്തിൽ ചേർക്കാൻ കൊണ്ടുപോയി,അവിടെ ചെന്നപ്പോൾ അനാഥാലയത്തിന്റെ നടത്തിപ്പുക്കാർക്കെല്ലാം അമ്മയെ പരിചയം,ചോദിച്ചപ്പോൾ പറഞ്ഞു 40 വർഷം മുൻപ്‌ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ വന്ന പരിചയം ആണെന്ന്....
അളക്കാൻ ഇന്നുവരെ കഴിയാത്ത സ്നേഹമാണ് അമ്മ..അടുക്കളയിലെ പുകയും കരിയും കൊണ്ട് എത്ര ഷീണിച്ചാലും,തെല്ല് ഷീണം ഇല്ലാത്തപോലെ അഭിനയിക്കാൻ അമ്മമാർക്കെ കഴിയൂ..
വർഷാവസാന പരീക്ഷയിൽ മാർക്ക് കുറഞ്ഞ് വീട്ടിൽ എത്തുമ്പോ,പേരവടി വെട്ടി തല്ലനും, ശകാരിക്കാനും അമ്മ എന്നും മുന്നിലായിരുന്നു, സ്നേഹം കൊണ്ടാ,അച്ഛന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്താനുള്ള അമ്മയുടെ തന്ത്രം.ഉറങ്ങി കഴിയുമ്പോ,അടുത്ത് വന്നിരുന്ന് തല്ലിയ പാടിലൂടെ തലോടാനും, തല്ലിയതോർത്ത് കരയാനും ,നെറ്റിയിൽ ഉമ്മ തരാനും പിറ്റേന്ന് ഒന്നും അറിയാതെ അഭിനയിക്കാനും അമ്മമാർക്കെ കഴിയൂ...
അല്പമൊന്ന് വളർന്നെന്ന തോന്നൽ നമ്മളിൽ ഉടലെടുക്കുമ്പോ,പിന്നീട്,ഒരു പ്രണയം ഉണ്ടാകുമ്പോ,അമ്മ നമ്മുക് ആരുമല്ല എന്ന ചിന്ത ജനിക്കുന്നു..
ഇതെല്ലാം അറിഞ്ഞട്ടും അറിയാത്ത പോലെ അമ്മമാർക്കെ അഭിനയിക്കാൻ കഴിയൂ...
അതേ ചിരിയുമായി ഇന്നും അമ്മ അനാഥാലയത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ഒന്ന് മനസ്സിലായി അമ്മ ഇങ്ങോടുള്ള വരവും നേരത്തെ കണ്ടിരുന്നു എന്ന്‌,ഒന്നും അറിയാത്തപോലെ അഭിനയിക്കാൻ അമ്മമാർക്കേ കഴിയൂ....
എന്തെന്നാൽ 'അമ്മയുടെ മകൻ തോൽകുന്നത് അമ്മക്ക് ഇഷ്ടമായിരുന്നില്ല,അവന്റെ സന്തോഷമായ മുഖം കാണാനാണ് ആ 'അമ്മ മനസ്സ് ആഗ്രഹിച്ചത്.


- ദീപക് (ആദി)


2 comments: