Breaking News

മഴനീർത്തുള്ളികൾ

അന്ന് യൂണിവേഴ്സിറ്റിയിലെ റീസേർച്ച് പേപ്പർന്റെ പണി പൂർത്തിയാക്കി കഴിഞ്ഞു ബേബി ചേട്ടന്റെ കടയിലെ ചൂട് പരിപ്പവടയുമായാണ് ഞാൻ അവളെ കാണാൻ തിരക്കുപിടിച്ചു ഓടിയത് .അന്നൊരുപക്ഷെ മനസ്സിൽ എന്തോ സന്തോഷമായിരുന്നു, ആർത്തുല്ലസിച്ചു പെയ്ത മഴ എന്റെ ഉള്ളിലെ ആ വികാരത്തിന്റെ തീവ്രത കൂട്ടി.



കാണണമെന്നുള്ള അവളുടെ ആവശ്യം പറഞ്ഞുള്ള വാട്‌സ്ആപ്പ് സന്ദേശം ഇന്നലെ കിട്ടിയത് മുതൽ ഉള്ളിൽ നിറഞ്ഞ സന്തോഷമാണ്,സാധരണ വിളിക്കാറുള്ള ആൾ ഇതുപോലെ വാട്‌സ്ആപ്പ് മെസ്സേജ് അയക്കുമ്പോൾ സസ്പെൻസ് തരാർ പതിവായിരുന്നു,ഇത് ഞങ്ങൾ കണ്ടതുമുതലെ ചെയ്‌തു വരുന്ന ചില രീതികളായിരുന്നു,അതിന്റെ ത്രിൽ മനസ്സ് ആകമാനം ഉണ്ടായി.എന്താകുമെന്ന കാരണം അന്നോഷിക്കലായിരുന്നു ഇന്നലെ മുതൽ എന്റെ പരുപാടി,ഹോസ്റ്റൽ ലെ തിരിഞ്ഞും മറിഞ്ഞുമുള്ള ആലോചനക്കിടയിൽ ഗിരീഷ് വന്നു ഫസ്റ്റ് സെമസ്റ്റർ എംബിഎ ഫീസ് അടക്കാനായി ലാപ്ടോപ്പ് ചോദിച്ച സമയം, എനിക്ക് സംഗതി കത്തി.

ഉടനെ അവന്റെ ആവശ്യം കഴിഞ്ഞ ശേഷം, യൂണിവേഴ്സിറ്റി ടെ സൈറ്റിൽ ഫൈനൽ സെമസ്റ്റർ പിജി റിസൽട്ട് നോക്കിയപ്പോഴായിരുന്നു അവളുടെ നാളത്തെ കണണമെന്നുള്ള സന്ദേശത്തിന്റെ കാരണം പിടികിട്ടിയത്. ഒന്നാം റാങ്ക് തന്നെ നേടി അവൾ എനിക് തന്ന വാക്ക് പാലിച്ചിരിക്കുന്നു.ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം ആയിരുന്നു ആ സമയം.പക്ഷെ എന്റെ കണ്ടെത്തൽ അവളെ ഞാൻ അറിയിച്ചില്ല,അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ചൂട്‌ പരിപ്പുവട വാങ്ങി  പോകാനുള്ള പ്ലാൻ സെറ്ചെയ്തു. പരിപ്പുവടയുടെ ചൂട് പോകാതിരിക്കാൻ കാസ്റോൾ ലാബ് ഇൽ നിന്ന് എടുത്തിരുന്നു.

3 മണിക്കൂറോളം യാത്രയുണ്ട്   അവളുടെ അടുക്കലേക്ക്, മഴയുടെ ശക്തി കൂടിവരുന്നുണ്ട്,എത്താൻ ഞാൻ താമസിക്കുമോ എന്ന് കരുതി,പിന്നീട്‌ വന്ന ksrtc ബസിൽ കേറി അവസാന  സീറ്റ് പിടിച്ചു ഇരുന്നപ്പോൾ ആയിരുന്നു അവളുടെ വാട്‌സ്ആപ്പ് സന്ദേശം വന്നത് ഇത്തവണ അവൾ ലൊക്കേഷൻ ആയച്ചതായിരുന്നു,താംബസാപ്പിൽ മറുപടി ഞാൻ ചുരുക്കിയപ്പോൾ പെട്ടെന്ന് "വായോ" എന്നുള്ള അവളുടെ മറുപടയിൽ എന്നോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു.

  സാധരണ ബസിൽ ഇരുന്നാൽ ഉറങ്ങി വീഴുന്ന ഞാൻ അന്ന് അഹ് മഴ മൊത്തത്തിൽ കണ്ടു ആസ്വദിച്ചു.എനിക്കെന്തോ ഉറങ്ങാൻ തോന്നിയില്ല എന്നതാണ് സത്യം.
ബസ് മുവാറ്റുപുഴയാറിന് കുറുകെ കടന്നപ്പോ ഒറ്റമണി അടിച് ഞാൻ ഇറങ്ങാൻ നിന്നു.

ഇറങ്ങി ആദ്യം പോയത് വാച്ച് കടയിലേക്കായിരുന്നു, നല്ലൊരു മോഡൽ നോക്കിയെടുത്തു പാക്ക് ചെയ്യാൻ പറഞ്ഞു.പിന്നീട് ഒരു കേക്ക് വാങ്ങി. ഇതു രണ്ടും ഒരാളോട് 15 മിനിറ്റ് കഴിയുമ്പോ  കൊണ്ടുതരാൻ പറഞ്ഞു ഏർപ്പാടാക്കി.അവൾക്ക് തിരിച്ചൊരു സർപ്രൈസ് ആയിരുന്നു എന്റെയും ഉദ്ദേശം.

അവൾക്കായി മാളിൽ  കാത്തു നിന്ന ഞാൻ അവൾ വരുന്നത് മാളിലെ  ചില്ലുകൾക് പിന്നിൽ നിന്ന് കണ്ടു.
അന്ന് അവൾ അത്രക്ക് സുന്ദരി ആയിരുന്നു,എന്നും മായാതെ ,അവൾ കൂടെ കൂട്ടിയിരുന്ന പുഞ്ചിരിയുമായാണ് അവൾ വന്നത്.കയ്യിൽ 2 പുസ്തകമായി മഴയിൽ കുട ചുടിയുള്ള അവളുടെ അഹ്  വരവിന്റെ ഭംഗി പറഞ്ഞറിയിക്കൻ പറ്റില്ല.

എന്നാൽ,
സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും, ഞങ്ങളുടെ നിമിഷങ്ങൾ പിന്നീട് നഷ്ടമാകുന്നതാണ് കണ്ടത്.
റോഡ് കുറുകെ കടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് പാഞ്ഞു വന്ന ബൈക്ക്, അവളുടെയും എന്റെയും ജീവിതത്തിനും ആഗ്രഹങ്ങൾക്കും സ്വപ്നകൾക്കും തിരശീല ഇട്ടു.

അലറി വിളിച്ചുകൊണ്ട് ഞാൻ അവിടേക്കു ഓടിയെത്തി മടിയിൽ മാറോടു ചേർത്ത് അവളെ പിടിച്ചു,അല്പാല്പം അടഞ്ഞുപോയ കണ്ണുകൾ എന്നെകണ്ടപ്പോൾ കണ്ണീരുത്തുവി.അപ്പോഴും ഞാൻ ഇഷ്ടപെടുന്ന പുഞ്ചിരി അവൾ മുഖത്ത് കരുതിവെച്ചിരുന്നു.
ആരോ വിളിച്ച് തന്ന വണ്ടിയിൽ ആശുപത്രിയിലേക്ക് പോകുംവഴി എന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു "എന്നാ വരാ പറഞ്ഞെന്ന് അറിയോ ? നമുക്കാട്ടോ ഇത്തവണ "
അവളെ മുഴുവൻ പറയാൻ അനുവദിക്കാതെ ഞാൻ ബാക്കി പറഞ്ഞു"ഒന്നാം റാങ്ക് അല്ലെ,എനിക്കറിയാം വേഗംന്ന് ഭേദമാകുട്ടോ വെഷമികണ്ടട്ടോ."

പറഞ്ഞു തീരാനും കേൾക്കാനും നിൽകാതെ എന്റെ കയ്യിലെ പിടി ഒന്നുകൂടെ മുറുകെ പിടിച്ചു സദാ ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും എനിക് സമ്മാനിച്ചു അവൾ ആഹ് മഴക്ക് കൂട്ട് പോയി....



നിർത്താതെ ബെൽ അടിച്ച ഫോൺ എടുത്തപ്പോൾ,സർ ,കേക്ക് വാച്ച് ഉം എവിടെയാ എത്തിക്കേണ്ടത് എന്നു ചോദ്യം എന്നെ തന്നെ ഇല്ലാണ്ടാക്കി.അന്നുവരെ ബലം പിടിച്ചു നടന്നിരുന്നവൻ എന്ന വിളിപ്പേര് ഉള്ള ഞാൻ അന്ന് ചങ്ക് പൊട്ടി കരഞ്ഞു തികച്ചും ഒരു കുഞ്ഞുകുട്ടി അമ്മയെ കാണാൻ കരയുന്നത് പോലെ..

ജീവിതത്തിൽ ഒറ്റപ്പെടൽ ഏറെ അനുഭവിച്ച സമയം അതായിരുന്നു.
അന്നുമുതൽ ഇന്നുവരെ പെയ്യുന്ന ഓരോ മഴക്കും എന്നോടു ആയിരം കഥകൾ പറയുണ്ടാകും .
എന്റെ കഥകൾ തുടങ്ങുന്നതും അവിടെ നിന്നാണ്..



- ദീപക് ( ആദി)

No comments