Breaking News

മാറേണ്ടത് ചിന്തകളോ?

PUBG കാരണം വഴിതെറ്റുന്ന കുട്ടികൾ.!

PUBG കുരുന്നുകളെ കൊലയാളികൾ ആകുന്നോ,?

 അഹസിഷ്ണുത വളര്ത്തുന്ന ഗെയിമുകൾ. കഷിഞ്ഞ ഒരാഴ്ചയായി നവമാധ്യമ വാർത്ത ചാനലുകളിൽ വരുന്ന തലക്കെട്ടുകൾ ആണ് ഇവ. 


ഈ തലകെട്ടുകളെ പറ്റി തന്നെയാണ് ഇന്ന് സംസാരിക്കാൻ പോകുന്നതും. ശരിക്കും മൊബൈൽ ഗെയിമുകൾ കുട്ടികളെ വഴിതെറ്റിക്കുന്നുണ്ടോ? 

എന്ത് പഠനത്തിന്റെ പിൻബലത്തിലാണ് ഈ വാർത്തകൾ വരുന്നത്. ഒരു പഠനവുമില്ല, ഒരു തലമുറ പിന്നിലുള്ള മാതാപിതാക്കൾക്കു പുതുയുഗ ഗെയ്മുകളെ പറ്റി ഉള്ള അറിവില്ലായ്മ ചൂഷണം ചെയ്ത് ലൈക്ക് വാങ്ങികൂട്ടൽ മാത്രം ആണ് അവരുടെ ഉദ്ദേശം. വ്യക്തമായി പറഞ്ഞാൽ ആളുകളെ മണ്ടന്മാരാക്കൽ. ജപ്പാൻ, ഇന്തോനേഷ്യ, ചൈന, ദ കൊറിയ, അമേരിക്കാ പോലുള്ള രാജ്യങ്ങളിൽ ലക്ഷങ്ങളും കോടികളും ഉണ്ടാക്കുന്ന ഗെയ്‌മർമാർ ഉണ്ട്. യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ നിങ്ങൾക്കു അവരുടെ പ്രൊഫൈലുകൾ കാണാം. ഗെയിമിംഗ് ഒരു തൊഴിലായി എടുത്ത ഇവർ, ദിവസം മുഴുവൻ വളരെ അക്രമാസക്തമായ 



ഗെയിമുകൾ കളിക്കുന്ന ഈ ഗെയ്‌മർസ് ഇന്നുവരെ ആരെയും കൊന്നതായി അറിവില്ല. നീ ഇരുപത്തിനാല് മണിക്കൂറും മൊബൈലിൽ ആണല്ലോ എന്നു പറയുന്ന സമൂഹം, വെള്ളപ്പൊക്കം വന്നപ്പോഴും ഇപ്പൊ കൊറോണ വന്നപ്പോഴും മൊബൈൽ നെ ആശ്രയിക്കുന്നത് നേരിട്ട് കണ്ടതാണ്. എന്തിനേറെ സർക്കാർ പോലും ആളുകളിലേക്ക് വിവരവും അവശ്യ സാധനങ്ങളും എത്തിക്കാൻ മൊബൈൽ അപ്പ്ളിക്കേഷൻ ഉപയോഗിക്കുന്ന കാലമാണ്. പിന്നെയും മൊബൈലികളോട് പഴയ തലമുറക്ക് ഉള്ള എതിർപ്പ് എന്തിനാണ് എന്നു മനസ്സിലാവുന്നില്ല. അവർ ഇന്ന് മൊബൈലിന്റെ മേൽ പഴിചാരുന്ന പലതും മൊബൈൽ ഇല്ലാതിരുന്നപ്പോഴും നന്നായി നടന്നിരുന്നു. ഒളിച്ചോട്ടം, കൊലപാതകം, തീവ്രവാദം, മയക്കുമരുന്ന്. ഇവയൊക്കെ പെട്ടെന്ന് ഉണ്ടായ ഒന്നല്ല. മൊബൈലുകൾ ഇവയ്ക്കു ഒക്കെ സഹായകരം ആവുന്നു എന്നുള്ളത് ശെരിയാണ് എന്നാൽ മൊബൈൽ ആണ് അതിനു കാരണം എന്ന് പറയുന്നത്. അവൻ കത്തി ഉള്ളത് കൊണ്ടാണ് മറ്റവനെ കൊന്നത് എന്നു പറയുന്ന പോലെ ആണ്. കത്തി മാത്രം പോരാ, 

 

കൊല്ലാനുള്ള മനസ്സ് അതാണ് പ്രധാനം. അതിനെക്കുറിച്ചു ചിന്തിക്കാനോ ഉത്തരം കണ്ടെത്താനോ ആ തലമുറ ശ്രമിച്ചാൽ തീരവുന്നതാണ് ഒരുവിധ പ്രശ്നങ്ങൾ എല്ലാം. മുടിയും താടിയും വളർത്തിയവൻ കഞ്ചാവ് ആണെന്ന് പറയുന്ന അതേ അമ്മാവൻ പണ്ട് ഹിപ്പി ഫാഷൻ കണ്ട് മുടി വളർത്തിയ ആളായിരുന്നു എന്നു ഓർക്കണം. 


അപ്പോൾ മൊബൈൽ അല്ല ഈ മനസ്സികവസ്ഥക്ക് കാരണം?

എന്നാൽ എന്താണ് ഈ കുട്ടികളെ കൊലപാതകത്തിലേക്ക് നയിക്കുന്നത്?

ഒരു സീരിയൽ കില്ലെർ ഉണ്ടാവുന്നത് എങ്ങനെയാണ്?


PUBG മൊബൈൽ ഗെയിം ഉറങ്ങിയിട്ട് ഏതാണ്ട് 2 വർഷം ആവുന്നു, അതിനും വളരെ മുൻപ് 2012 ഇൽ നടന്ന നിർഭയ കേസിലെ പ്രതിയായ പ്രായപൂർത്തി ആവാത്ത ബാലൻ. അവനെ വഴിതെറ്റിച്ചത് മൊബൈൽ അണോ, അല്ല. അത് അവൻ വളർന്നു വന്ന സമൂഹം ആണ്. അവനെ വളർത്തിയ മാതാപിതാക്കൾ ആണ്. അതേ നിങ്ങൾ മാതാപിതാക്കൾ അറിയാതെ നിങ്ങളുടെ കുട്ടികളുടെ മനസ്സ് കഠിനമാക്കൻ നിങ്ങളുടെ പ്രവർത്തികൾ വഴിതെളിക്കുന്നുണ്ടാവാം. 

  

PUBG കളിക്കരുതെന്ന് പറഞ്ഞ കുട്ടികളെ ശകാരിക്കുന്ന നിങ്ങൾ അവരോടൊപ്പം സംസാരിക്കാനോ, അവരുടെ വിഷമങ്ങളും വിഷയങ്ങളും കേൾക്കാൻ സമയം കണ്ടെത്താറുണ്ടോ? ഇല്ല എങ്കിൽ നിങ്ങൾ ചെയ്യുന്നത് ആണ് തെറ്റ്. ഒരുപക്ഷേ ആ കുട്ടികൾക്കു അവരുടെ കൂട്ടുകാരോടൊപ്പം സംസാരിക്കാൻ, കാര്യങ്ങൾ പങ്കുവെക്കാൻ കിട്ടികൊണ്ടിരുന്ന സമയം pubg ഒ മൊബൈൽ ഒ വഴി ആയിരിക്കും ആ സമ്പർക്കം ആണ് നിങ്ങൾ ഇല്ലാതാക്കുന്നത്. പണ്ട് പാടത്തും പറമ്പിലും കളിച്ചും മാവിൽ കേറിയും ഒക്കെ ആയി നടന്നിരുന്ന കൂട്ടരുടെ സമ്പർക്കം ഇന്ന് ഗെയിമുകൾ വഴി ആയി എന്നു മാത്രം. അന്ന് നിങ്ങളുടെ മാതാപിതാക്കൾ മാവിൽ നിന്നു മാങ്ങാ എറിഞ്ഞ നിങ്ങൾ കള്ളന്മാരായി തീരും എന്നു പറഞ്ഞു നിങ്ങളുടെ കൂട്ടുകാരിൽ നിന്ന് നിങ്ങളെ അകറ്റിയിരുന്നെങ്കിൽ നിങ്ങൾക്കു ഉണ്ടാവുന്ന അതേ വിഷമം ആണ് ഇപ്പോൾ. വിഷമം വിഷാദം ആകാനും, വിഷാദ മനസ്സിൽ ഒരു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാകാനും അധികം സമയം വേണ്ട. 




കുട്ടികളെ നിങ്ങൾ അമിതമായി സ്നേഹിക്കുന്നുണ്ടാവാം, പക്ഷെ അത് പുറത്തു കാണിക്കാതെ ഉള്ളിൽ വെച്ചിട്ട് ദേഷ്യവും ശകാരവും മാത്രം പുറത്തു കാണിച്ചാൽ ഉള്ളിലുള്ള സ്നേഹം കുട്ടികൾ കണ്ടെന്ന് വരില്ല. ഇന്ന് മാതാപിതാക്കളെകാൾ കൂടുതൽ അറിവുള്ളവരാണ് കുട്ടികൾ പ്രായത്തിന്റെ കൂടുതൽ കൊണ്ട് നിങ്ങൾക്കു കിട്ടിയ വിവേകം അവര്ക് പകർന്ന് നൽകി അവരുടെ അറിവിനെ വളർത്തുകയാണ് വേണ്ടത് അല്ലാതെ. പ്രായത്തിന്റെ കൂടുതൽ അറിവിന്റെ കൂടുതൽ ആയി കണ്ടു അവരുടെ അറിവുകളെ തകർത്തു കളയുക അല്ല വേണ്ടത്. 


രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോട് അച്ഛൻ പറയുന്നു. നീ മൊബൈൽ ഉപയോഗിക്കരുത് മൊബൈൽ നിന്നെ വഴിതെറ്റിക്കും, അതിനു അവന്റെ മറുപടി. അപ്പോൾ അച്ഛൻ ഉപയോഗിക്കുന്നതോ എന്നായിരിക്കും. ആ ചോദ്യത്തിന് നിങ്ങളുടെ ഉത്തരം നിങ്ങൾ മറക്കും. പക്ഷെ അവൻ മറക്കില്ല. നിങ്ങൾ അവനോ ദേഷ്യപ്പെട്ടു ആഹാ നീ എന്നോട് തിരിച്ചു ചോദിക്കാനായോടാ എന്നു പറഞ്ഞു രണ്ട് തല്ലു കൊടുത്താൽ അവൻ മിണ്ടില്ല. 



പക്ഷെ അവന്റെ ഉള്ളിൽ ഉണ്ടാവുന്ന വെറുപ്പ് ഇല്ലാതാവാൻ സമയം എടുക്കും. അവനെ സംബന്ധിച്ച അവൻ വളരെ കാര്യമായ ഒരു ചോദ്യമാണ് ചോദിച്ചത്. ആ ഒരു സംഭവം അവന്റെ മനസ്സിനെ വല്ലാതെ മാറ്റിയേക്കാം.


അതേ സമയം നിങ്ങൾ അവനെ വിളിച്ചു സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. അച്ഛൻ ജോലി സംബന്ധമായോ അത്യാവശ്യമായി ഉള്ള കാര്യങ്ങൾക്കോ ആണ് മൊബൈൽ ഉപയോഗിക്കുന്നത്. മോന്റെ പ്രായത്തിൽ അതു നല്ലതല്ല. ഇപ്പോൾ പഠിക്കുകയും പുറത്തു പോയി കളിക്കുകയും ഒക്കെ ചെയ്യേണ്ട പ്രായമാണ്. കുറച്ചു കാലം കഴിയുമ്പോൾ മോനും മൊബൈൽ ഉപയോഗിക്കാം അതല്ലേ നല്ലത്. ഇത് പറഞ്ഞാൽ അവൻ സ്വയം ചിന്തിക്കും,  മനസ്സിലാക്കും. അതാണ് വേണ്ടത്. 



സമൂഹം ഒരുവനെ കുറ്റവാളി ആക്കി എന്ന് പറയുമ്പോൾ, അതിൽ ആദ്യം പറയേണ്ടത് അവന്റെ മാതാപിതാക്കളെ ആണ്. അറിവില്ലായ്മ കൊണ്ടോ അമിതസ്നേഹം കൊണ്ടോ( ഒരുപാട് നിബന്ധനകൾക്ക് ഉള്ളിൽ വളരുന്ന കുട്ടികൾ ആണ് പെട്ടെന്ന് വഴിതെറ്റി പോകാൻ സാധ്യത. ഒരു ചെറിയ 



സ്വാതന്ത്ര്യം കിട്ടിയാൽ അവർ അത് മുതലെടുക്കും, കുട്ടികൾ മൃഗങ്ങൾ അല്ല, കൂട്ടിലിട്ടു വളർത്തതിരിക്കുക) സമയമില്ലായ്മ കൊണ്ടോ അതോ മക്കളെ നോക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടോ നിങ്ങൾ മറിപോയത് കൊണ്ടാവാം അവർ മറ്റൊരു സ്ഥലം തേടി പോയതും സമൂഹത്തിലെ മോശം സ്ഥലങ്ങളിൽ പോയി പെട്ടതും. അങ്ങനെ വരാതിരിക്കാൻ നോക്കുക. നിങ്ങളും ഒരു കുട്ടി ആയിരുന്നു, അന്ന് നിങ്ങൾക്കു ഉണ്ടായിരുന്ന അതേ വാശി ആണ് ഇന്നും. അന്നെനിക്ക് കിട്ടിയില്ല ഇന്ന് നിനക്കും വേണ്ട എന്നത് ഒരു ജീർണ്ണിച്ച ചിന്ത ആണ്. അത് പാടില്ല. 


ലോക്ക്ഡൗൻ ആണ് എല്ലാവരും വീട്ടിൽ തന്നെ ആണ്, കുട്ടികളോട് സംസാരിക്കുക, അവരെ മനസിലാക്കാൻ ശ്രമിക്കുക. നിങ്ങൾ പോലും പ്രതീക്ഷിക്കാതെ ചിലപ്പോൾ നിങ്ങൾക്കും പലതും പടിക്കണവും, ഒരു നല്ല മനുഷ്യൻ ആവാൻ പോലും. 


സ്നേഹം എല്ലാ തിന്മയെയും തോല്പിക്കും.


നന്ദി.

4 comments: