Breaking News

എഴുപത്തിയഞ്ചാം വയസ്സിൽ ഇന്ത്യ

ഐക്യവും തുല്യതയും ഓർമ്മിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യലബ്ധിയുടെ 75 വർഷത്തിലേക്ക് അഭിമാനത്തോടെ നാം പ്രവേശിക്കുകയാണ്.

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന തലയെടുപ്പും ഇതോടൊപ്പമുണ്ട്.


              


വെല്ലുവിളികളല്ല, പക്ഷേ അതിനെ സധൈര്യം നേരിടുന്നത് തന്നെയാണ് രാഷ്ട്രത്തിൻറെ കെട്ടുറപ്പ് എന്ന് നാം മനസ്സിലാക്കികഴിഞ്ഞു. കോവിഡ് കാലത്തെ അതിജീവിക്കാൻ രാജ്യം സജ്ജമാക്കുന്നതും അനുഭവങ്ങളിലൂടെ തന്നെയാണെന്നത് തന്നെ കാരണം.


എഴുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു രാജ്യം എന്ന നിലയിൽ സ്വാതന്ത്ര്യത്തിന് ശേഷം ഒട്ടേറെ രംഗങ്ങളിൽ മുന്നേറാൻ ഭാരതത്തിന് കഴിഞ്ഞുവെന്നത് ആത്മാഭിമാനം നൽകുന്നതാണ്. എടുത്തുപറയേണ്ടത് തന്നെയാണ് നമ്മുടെ ശാസ്ത്ര രംഗം,ഇന്നിപ്പോ അത് ചന്ദ്രയാൻ 2-ൽ എത്തിനിൽക്കുന്നു.

എന്നാൽ അടിസ്ഥാന സൗകര്യങ്ങളിൽ കൈക്കൊള്ളേണ്ട മാറ്റങ്ങൾ കൂടിവന്നാൽ മാത്രമാണ് സമ്പൂർണ്ണ വിജയം കൈവരിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.


കാഴ്ചപ്പാടുകളിലെ സ്വാതന്ത്ര്യം


ഐക്യത്തോടെ ഭാരതം ആർജ്ജിച്ചെടുത്ത സ്വാതന്ത്ര്യം, ഓരോ ഭാരതീയരുടെ സ്വാതന്ത്ര്യമായോ എന്നുള്ളതാണ് ചോദ്യം.


സത്യത്തിൽ എന്താണ് സ്വാതന്ത്ര്യം.?


ജർമൻ ദാർശനികനായ ഹെഗൾന്റെ കാഴ്ചപ്പാടിൽ, " സ്വത്താണ് സ്വാതന്ത്ര്യം".


ബി ആർ അംബേദ്കർക്ക്," സമത്വമാണ് സ്വാതന്ത്ര്യം".


നോബൽ ജേതാവ് അമർത്യാസെന്നിന് വികസനമാണ് സ്വാതന്ത്ര്യം".

" അവകാശങ്ങളാണ് സ്വാതന്ത്ര്യം"


അവകാശം എന്നതകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ,ഭരണകൂടം അല്ല മറിച്ച് പൗരനാണ് മുഖ്യം എന്നതാണ്.അത്   മതങ്ങൾ, രാഷ്ട്രീയപാർട്ടി, പ്രസ്ഥാനങ്ങൾ തുടങ്ങി മറ്റെല്ലാത്തിനേകാളും ഉയരത്തിൽ ആണെന്നാണ് അർത്ഥമാക്കുന്നത്.

അതിനു തന്നെയാവണം ഭരണകൂടം ഊന്നൽ കൊടുക്കുവാൻ.


എല്ലാ മൂല്യങ്ങളും കാത്തു സംരക്ഷിച്ചു കൊണ്ടുപോകുന്ന ഒരു വർഷമാകട്ടെ ഇനി ഉള്ളതൊക്കെ എന്ന് പ്രത്യാശിക്കാം.


"ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആദ്യം ജനങ്ങളിൽ ഏകത്വ ബോധവും ആത്മ ബഹുമാനവും സ്വാതന്ത്ര്യ ബോധവും ഉണ്ടാകണം"

-മഹാത്മാ ഗാന്ധിജി



2 comments: