Breaking News

മരണശയ്യയിലെ ഭൂമി

പ്രതിസന്ധി തീർത്ത തുരങ്കത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി.
തിരുത്താൻ ആകുമായിരുന്ന പല സാഹചര്യങ്ങളും അവസരങ്ങളും ഇന്ന് സത്യത്തിൽ അസ്തമിച്ച പോലെ തന്നെയാണ്. ഇനി ഇതിന്റെയൊക്കെ ഉത്തരവാദി ആരാണ് എന്നുള്ള ചോദ്യം ആവശ്യമുണ്ടോ, ഉണ്ടോ ?

മനുഷ്യൻ തന്നെ!!



IPCC റിപ്പോർട്ട്

കാലാവസ്ഥ മാറ്റം സംബന്ധിച്ച റിപ്പോർട്ട് ഓരോ ഏഴ് വർഷം കൂടുമ്പോഴും IPCC (Inter Governmental Plan On Climate Change) തയ്യാറാക്കുന്നു.
കഴിഞ്ഞദിവസം ജനീവയിൽ വച്ച് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മനുഷ്യരുടെ ജീവിത രീതി മൂലം ലോകത്ത് കാലാവസ്ഥകൾ അതിതീവ്രമായി മാറുന്നുവെന്നാണ്, മാത്രമല്ല പ്രളയവും പൊള്ളുന്ന ചൂടും എല്ലാം നമ്മുടെ വാതിൽ മുട്ടുകയാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്.
കൂടാതെ ആഗോളതാപനം കുറയ്ക്കാൻ ലോക രാജ്യങ്ങൾ ചേർന്ന് ഒപ്പ് വെച്ചതാണ് പാരീസ് കരാർ. ലോകത്തെ ശരാശരി താപ വർദ്ധന 1.5 മുതൽ 2 ഡിഗ്രി വരെ എന്ന പരിധി കടക്കാതെ നോക്കുകയാണ് കരാറിന്റെ ലക്ഷ്യം. എന്നാൽ ഇതനുസരിച്ച് നീങ്ങിയാലും താപനം നിയന്ത്രിച്ചു കാലാവസ്ഥയെ പിടിച്ചുനിർത്തി പാരിസ്ഥിതിക വീണ്ടെടുപ്പ് സാധ്യമല്ല എന്നാണ് IPCC 6thഅസ്സസ്മെന്റ് റിപ്പോർട്ടിന്റെ രത്നചുരുക്കം.



വരാനിരിക്കുന്ന പ്രതിസന്ധികൾ

2019-ൽ ചൈനയിലെ വുഹാനിൽ ആദ്യമായി നോവേൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോൾ, ഒട്ടുമിക്ക ആളുകളും ചിന്തിച്ചിരുന്നതുപോലെതന്നെ, അത് ചൈനയുടെ മാത്രം തലവേദനയാണ് അത് അവിടെ തുടങ്ങി അവിടെ തന്നെ അവസാനിക്കുമെന്നാണ് അതുമല്ലെങ്കിൽ കേവലം ഒരു ചെറിയ പനി.
എന്നാൽ ഇന്നത്തെ ചിത്രം വ്യത്യസ്തമാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. നമ്മുടെ ചുറ്റുമുള്ള പല ഭാഗങ്ങളിലും കൊറോണ അധിവ്യാപാനം സൃഷ്ടിക്കുമ്പോൾ മത്രമാണ് പലർക്കും അതിൻറെ കാഠിന്യം മനസ്സിലായത്. കൂടപ്പിറപ്പുകളും സ്നേഹിതരും മരണത്തിനു മുമ്പിൽ കീഴടങ്ങിയപ്പോൾ അപ്രതീക്ഷിതമായി വന്ന കൊറോണയെ നമ്മളെല്ലാവരും തന്നെ പഴിചാരി.

പക്ഷേ കാലാകാലങ്ങളായി ഭൂമിക്ക് ഉണ്ടാകുന്ന മാറ്റങ്ങളും അത് സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ചും അഹോരാത്രം പറഞ്ഞിട്ടും ഇനിയും എന്തേ വിമ്മിഷ്ടം.

ഭൂമിയുടേതും അതുപോലെ തന്നെയാണ്, ലോകത്തിലെ എല്ലാ മനുഷ്യരും ഒരുപോലെ ഒരുമിച്ചു ജീവിക്കുന്ന ഒരു സ്ഥലം അവിടെ ഒരു പ്രതിസന്ധിവരുമ്പോൾ മുഖം തിരിച്ചു നടക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.
പല മാറ്റങ്ങളും തിരുത്താനാവാത്തതും,നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീണ്ടുപോയേക്കാം. പുതിയൊരു തീവ്രയുഗം തുടങ്ങിയെന്ന വെളിപ്പെടുത്തൽ തന്നെയാണ് IPCC റിപ്പോർട്ട്.



വർദ്ധിച്ചുവരുന്ന ചുഴലിക്കാറ്റ്

50 ശതമാനത്തോളമാണ് സൈക്ലോൺ വർദ്ധനവ്. മൺസൂണിൽ ലഭിക്കുന്ന മഴയിൽ മൂന്ന് മടങ്ങ് വർധന. ചൂട് കൂടുന്നത് തന്നെ ഇവിടെ കാരണം.
ഇന്ത്യൻ മഹാസമുദ്രമേഖലയാണ് ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂട് കൂടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലും ജർമ്മനിയിലും ഗ്രീസിലും കാനഡയിലും അമേരിക്കയിലും ഈ അടുത്ത് നടന്ന അനിഷ്ടസംഭവങ്ങൾ എല്ലാം തന്നെ ഇനിയും ഒറ്റപ്പെട്ട സംഭവവികാസങ്ങൾ ആയി മാത്രം കാണാനാണ് ഇനിയും ഭാവമെങ്കിൽ കൊടുക്കാനിരിക്കുന്നത് വലിയ വില തന്നെയാവും.

സ്വയം വിലയിരുത്തുക,മുന്നോട്ടുപോകുക.


- Deepak Anchangparambil







No comments