Breaking News

കുരുക്കിൽ നിന്ന് കുരുതിയിലേക്ക്

കുടുംബമെന്ന സ്ഥാപനം രൂപപ്പെട്ടതോടെ ആണ് പ്രവർത്തി മേഖല രണ്ട് വിഭാഗമായത്. വീടിനു പുറത്തുള്ള ജോലികൾ പുരുഷൻന്റെതും അകത്തെ ജോലികൾ സ്ത്രീയുടെതുമായി വിഭജിക്കപ്പെട്ടു.




നിത്യജീവിതത്തിന് വേണ്ടിയുള്ള ജോലികൾ പുരുഷനും വീട്ടുജോലി, കുഞ്ഞുങ്ങളെ പരിപാലിക്കൽ എന്നിവ സ്ത്രീയും നടത്തിപ്പോരുക എന്ന വ്യവസ്ഥിതിയായിരുന്നു. എന്നാൽ വീട്ടിനകത്ത് തളച്ചിടുകയും പുറംലോകത്തേക്ക് വികസിക്കാൻ ഉള്ള സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നതിനെതിരെ സ്ത്രീകളുടെ ചെറുത്തുനിൽപ്പുകൾ ആണ് യഥാർത്ഥ ഫെമിനിസം എന്ന പ്രസ്ഥാനം ആയി പിന്നീട് വികസിച്ചത്.


സ്ത്രീ, പുരുഷന് സമം എന്ന് പറഞ്ഞുകൊണ്ടും, സ്ത്രീകളുടെ അവകാശം

സ്ത്രീ ശാക്തീകരണ അവബോധന വേദികളിലൂടെ പറയുമ്പോഴും വർഷങ്ങൾക്കിപ്പുറം സ്ത്രീകളുടെ അവകാശം എങ്ങുമെത്തിയിട്ടില്ല എന്നുതന്നെ പറയേണ്ടതായി വരും. 

മതത്തിന്റെയും സംസ്കാരത്ത്തിന്റെയും പേരിൽ ശരിയത്ത് പോലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് നഗ്നമായ മനുഷ്യാവകാശലംഘനമാണ് സ്ത്രീകൾക്കെതിരെ ലോക സമൂഹത്തിനു മുന്നിൽ ഇന്നു നടക്കുന്നത്. 



സ്ത്രീകളോടുള്ള വിവേചനവും അവഗണനയും അപവാദ പ്രചരണവും അവജ്ഞയുമെല്ലാം ലോകത്തിലെല്ലായിടത്തും ഉണ്ട്. രാജ്യങ്ങളുടെ വ്യത്യാസമനുസരിച്ച് സ്ത്രീകളോടുള്ള സമീപനത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും എന്ന് മാത്രം. മതം, സാമുദായികം, രാഷ്ട്രീയം, ഭരണം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ എല്ലാ രംഗങ്ങളിലും പുരുഷാധിപത്യം പ്രകടമാണ്.എന്നാൽ  പുരുഷന്മാർ ഭരിക്കുന്ന ചില രാജ്യങ്ങളിൽ ഈ വിവേചനം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും ജീവനെ വരെയും ചോദ്യംചെയ്യുന്നു.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെയുള്ള ഒരു രാജ്യമാണ് അഫ്ഗാനിസ്ഥാൻ. 

ശരിയത്ത് നിയമത്താൽ ജനനന്മ തിരിച്ചു കൊണ്ടുവരും എന്ന്  ഇന്ന് താലിബാൻ പറയുമ്പോൾ,വർഷങ്ങൾക്ക് മുൻപ് അവിടെ നടന്ന ചരിത്രം അറിഞ്ഞിരിക്കണം.



അറബിയിൽ ശരീഅത്തിന്റെ അർത്ഥം "വെള്ളത്തിലേക്കുള്ള തെളിഞ്ഞതും നന്നായി ചവിട്ടിയതുമായ പാത" എന്നാണ്. ഇസ്ലാമികമായി, ദൈവം തന്റെ ദാസന്മാർക്കായി നിയമമാക്കിയിട്ടുള്ള മതത്തിന്റെ കാര്യങ്ങൾ പരാമർശിക്കാൻ ഇത് ഉപയോഗിക്കുന്നു. ശരീഅത്ത് 

നിയമങ്ങൾ സ്ത്രീകൾക്കു മറ്റെല്ലാവരെയും പോലെ സ്വാതന്ത്ര്യം കൊടുത്തിരുന്നു. ഉദാഹരണത്തിന് ഏതെങ്കിലും വിധത്തിൽ നിർബന്ധിതമോ തെറ്റോ ആയ ഏതൊരു വിവാഹം പോലും അസാധുവാണ്. അത് ശരിയത് പ്രകാരം ശരിയായ വിവാഹമല്ല. എന്നാൽ  താലിബാൻ നടപ്പിലാക്കുന്ന ശരിയത് നിയമം ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ്.




1996 മുതൽ 2001 വരെയാണ് അവസാനമായി അഫ്ഗാനിസ്ഥാനിൽ ശരിയാ നിയമം നിലവിൽ ഉണ്ടായിരുന്നത്.

 ആ കാലഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്നത് താലിബാനാണ്.


അഫ്ഗാനിസ്ഥാനിലെ  എല്ലാവർക്കും സമാധാനം വാഗ്ദാനം ചെയ്തുകൊണ്ട്  1995ൽ രൂപം കൊണ്ട താലിബാൻ പരമ്പരാഗത ഇസ്‌ലാമിക തത്വങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അധികാരത്തിൽ വന്നത്. പക്ഷേ താലിബാൻറെ കണ്ണുകളിൽ  ഇസ്ലാമിക തത്വങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഇല്ലാതാക്കുകയായിരുന്നു.


വിദ്യാഭ്യാസവും  വരുമാനവും സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ല  എന്നായിരുന്നു താലിബാനെ കാഴ്ചപ്പാട്.












വസ്ത്രധാരണത്തിലും ഈ സ്വാതന്ത്ര്യലംഘനം സ്ത്രീകളെ വേട്ടയാടി.

എന്തിനേറെ, രക്തബന്ധമുള്ള പുരുഷനോടൊപ്പം അല്ലാതെ സ്ത്രീകൾ പുറത്ത് ഇറങ്ങുവാൻ പാടില്ല എന്നുവരെ താലിബാൻ കൽപ്പിച്ചു.


ഈ നിബന്ധനകൾ ലംഘിക്കുന്ന സ്ത്രീകളെ അവർ നേരിട്ടിരുന്നത് അസഹനീയമായി ഉള്ള ചാട്ടവാറടി കൊണ്ടും പൊതു വധശിക്ഷയും നൽകി കൊണ്ടാണ് .


20 വർഷങ്ങൾക്കപ്പുറം താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാൻ വീണ്ടും വന്നെത്തി നിൽക്കുമ്പോൾ ആ ജനതയ്ക്ക് അവർ വാക്കുകൊടുത്ത കാര്യമുണ്ട് എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യവും സമാധാനവും.  

എന്നാൽ ആ സ്വാതന്ത്ര്യം സ്ത്രീകൾക്ക് കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിൻറെ ഉത്തരം കഴിഞ്ഞ ഏതാനും ദിവസങ്ങളായിi അഫ്ഗാനിസ്താനിൽ നടന്ന ചില സംഭവങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

 

   ഭരണത്തിൽ കയറി ഉടൻതന്നെ സ്ത്രീകളുടെ ചിത്രങ്ങളും പേരുകളും പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്തുകൊണ്ടാണ്  താലിബാൻ സ്ത്രീകൾക്കെതിരെയുളള വിവേചനത്തിന് തുടക്കംകുറിച്ചത്. ആ വിവേചനം, സ്ത്രീകളുടെ വസ്ത്രധാരണത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലും എത്തി നിൽക്കുന്നു.എന്തിനേറെ ഇന്ന് വീണ്ടും സ്ത്രീകൾക്ക് പുരുഷ സഹായം ഇല്ലാതെ വീടിനു പുറത്തിറങ്ങാൻ പോലും അവകാശമില്ല.





കഴിഞ്ഞ ഇരുപത് വർഷത്തിനിടയ്ക്ക് വിദ്യാഭ്യാസത്തിൻറെ മഹത്വം കണ്ടറിഞ്ഞ് വളർന്നുവന്ന 65 ശതമാനത്തിൽ അധികം വരുന്ന അഫ്ഗാനിസ്ഥാൻ യുവതീയുവാക്കൾക്ക് മുന്നിൽ  ഇതുപോലുള്ള മനുഷ്യത്വരഹിതമായ ഉള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ഒന്നു ഉറപ്പിക്കാം, 

വരുംദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ കാണാൻ പോകുന്നത് ഇതിലും കാഠിന്യമേറിയ ദിവസങ്ങൾ തന്നെയാണ്. 




So, is there any international law or framework that can make a difference to the lives of these women?


Yes, indeed it does exist. The United Nations Convention on the Elimination of all Forms of Discrimination Against Women ((CEDAW)





ആഗോളതലത്തിൽ വനിതകൾക്ക് പുരുഷന്മാർക്കൊപ്പം അവസരങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താൻ ഓരോ രാജ്യത്തെയും ഭരണകൂടത്തെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സാമ്പത്തിക-സാമൂഹിക സമിതി 1946ലാണ് വനിതകളുടെ പദവി ഉയർത്താൻ കമ്മീഷൻ രൂപം നൽകിയത്. സ്ത്രീവിവേചനം ഉന്മൂലനം ചെയ്യാനായി 1979 ഡിസംബർ 18 ഐക്യരാഷ്ട്രസഭ ഐകകണ്ഠേന പ്രത്യേകമായി ഒരു നിയമം അംഗീകരിച്ചു. 1981 സെപ്റ്റംബർ 3-ന് ഈ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.



സ്ത്രീവിരുദ്ധമായ സർവ്വവിധ വിവേചനങ്ങളും അവസാനിപ്പിക്കുക വനിതകൾക്ക് മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കുക, പൊതു തെരഞ്ഞെടുപ്പുകൾ, ഹിതപരിശോധനകൾ, നയരൂപവത്കരണം എന്നിവയിൽ പങ്കെടുക്കാനും, ഭരണതലങ്ങളിൽ ഔദ്യോഗിക സ്ഥാനം വഹിക്കാനും പൊതു ജീവിതവുമായി ബന്ധമുള്ള എല്ലാ മേഖലകളിലും പങ്കാളിത്തം അനുഭവിക്കാൻ സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പുവരുത്തുക,തൊഴിലവകാശം സംരക്ഷിക്കുക വിവാഹം, കുടുംബ ബന്ധങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ  കാര്യങ്ങൾ അടങ്ങിയതാണ് 1981 സെപ്റ്റംബർ 3 നിലവിൽവന്ന വനിതാവകാശ നിയമം.







സാമ്പത്തികം സാംസ്കാരികം സാമൂഹികം രാഷ്ട്രീയം ഭരണാധികാരം എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ സ്ത്രീപുരുഷ തുല്യത അടിസ്ഥാനത്തിൽ വനിതകൾ അംഗീകരിക്കപ്പെടാതെയിരിക്കുകയോ മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നതിൽ നിന്ന് ലിംഗഭേദം മൂലം അവസരസമത്വം നിഷേധിക്കപ്പെടുകയോ ചെയ്താൽ അത് സ്ത്രീകൾക്കെതിരായ വിവേചനം എന്നാണ് നിർവചിച്ചിരിക്കുന്നത്.




എല്ലാ മനുഷ്യരും സ്വതന്ത്രരാണ്. ഓരോ അവകാശവും മഹത്വം അർഹിക്കുന്നവയുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണമെന്നും ഐക്യരാഷ്ട്രസഭയുടെ  മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തിൽ വിളംബരം വിളിച്ചോതുന്നു. അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ലിംഗഭേദമില്ലാതെ എല്ലാവരുടെയും തുല്യ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം.



Now, we know that there are multiple international laws and agencies for the protection of women’s rights. Can any of them act here? or have international laws and agencies turned a blind eye towards these women? 


Comment your opinions. 



No comments