Breaking News

ഉത്തര കൊറിയൻ സമ്പത്ത് വ്യവസ്ഥയിലൂടെ

ലോകത്ത് ഇന്ന് അവശേഷിക്കുന്ന  സമ്പൂർണ്ണ രാജവാഴ്ച അല്ലെങ്കിൽ ഏകാധിപത്യം എന്നിവ കൈകൊണ്ടുപോകുന്ന രാജ്യമാണ് ഉത്തര കൊറിയ.



കുറഞ്ഞ പ്രകൃതി വിഭവങ്ങൾ, ഫലപുഷ്ടിയില്ലാത്ത മണ്ണ്, വളരെ കുറച്ച് വ്യവസായങ്ങൾ, ഇത്രയും മാത്രമുള്ള കിം ജോങ് ഉൻ ന്റെ ഉത്തര കൊറിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഒരാൾ ആശ്ചര്യപെട്ടാൽ,അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.



കിം ജോങ് ഉൻ തന്റെ രാജ്യത്തിന്റെ കരുതൽ ശേഖരം കുറയുന്നതായി കണ്ടെത്തുമ്പോഴെല്ലാം,മറ്റു രാജ്യങ്ങളുടെ ശ്രദ്ധ നേടികൊണ്ട്, അവരെ ഭീതിയിലാഴ്ത്തി, രാജ്യത്തിന്റെ ആണവ ശക്തിയെ പരസ്യമായി പ്രദർശിപ്പിക്കും. ആഗോള പിരിമുറുക്കം ഉയർത്താൻ അതു തന്നെ ധാരാളം.



അവസാനം, യുഎസ്എ പോലുള്ള രാജ്യങ്ങൾ കാര്യങ്ങൾ വഷളാകാതിരിക്കാൻ നിവൃത്തിയില്ലാതെ പ്രതികരിക്കേണ്ട അവസ്ഥയിൽ വന്നെത്തിചേരും.


ഇത് വ്യാപാര ഉപരോധം ലഘൂകരിക്കുകയോ ഉത്തര കൊറിയയ്ക്ക് ഭക്ഷ്യ സഹായം നൽകുകയോ ചെയ്യും.


2017 ൽ ഉത്തരകൊറിയ ആണവ മിസൈലുകൾ പരസ്യമായി വിക്ഷേപിക്കുകയും പരീക്ഷിക്കുകയും ചെയ്തപ്പോൾ സംഭവിച്ചതും ഇതുതന്നെയാണ്.

2018 ൽ ട്രംപും കിമ്മും സ്നേഹപൂർവ്വം കൈ കൊടുത്തതോടെ ലോകം സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ്



ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ്, അവരിൽ നിന്ന് മൊത്തം ഇറക്കുമതിയുടെ 96% ലഭിക്കുന്നു.

പക്ഷെ,

എന്തുകൊണ്ടാണ് ചൈന ഉത്തരകൊറിയയെ  പിന്തുണയ്ക്കുന്നത്.


കാരണം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ഉത്തരകൊറിയ പരാജയപ്പെട്ടാൽ, ഭവനരഹിതരായ ദശലക്ഷക്കണക്കിന് അഭയാർഥികൾ ചൈനയിലേക്ക് കുടിയേറുന്നത് ചൈനീസ് സർക്കാരിന് വലിയ ബാധ്യതയായി മാറും.



ചുരുക്കി പറഞ്ഞാൽ,

വടക്കൻ കൊറിയയ്ക്ക് പണം ലഭിക്കുന്നത് ഈ വഴികളിലൂടെയാണ്,


 1953 -ൽ  കൊറിയ എന്ന രാജ്യം ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്ന്  രണ്ട് രാജ്യമായി വേർപെട്ടതിനുശേഷം അതിന്റെ സമ്പദ്‌വ്യവസ്ഥക്ക് സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

No comments